എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേ​ശ് ശ​ക്തി മം​ഗ​ലാ​പു​ര​ത്ത് അ​ടു​പ്പി​ച്ചു; വി​ദേ​ശ ക​പ്പ​ലു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ഓ​ഷ്യാ​നി​ക് ബോ​ട്ടി​ൽ ഇ​ടി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന ഷി​പ്പി​ങ് കോ​ർ​പ്പ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ​യു​ടെ ച​ര​ക്ക് ക​പ്പ​ൽ "എംവി ദേ​ശ് ശ​ക്തി'​ ക​ർ​ണാ​ട​ക​യി​ലെ ന്യൂ ​മാം​ഗ്ളൂ​ർ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ചെ​ന്നൈ​യി​ൽനി​ന്ന് ഇ​റാ​ക്കി​ലെ ബ​സ്ര തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​പ്പ​ലിന്‍റെ അധികൃതർ അ​പ​ക​ട​ത്തെക്കു​റി​ച്ച​റി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണെ​ങ്കി​ലും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ഒ​ഫ് ഷി​പ്പി​ങ്ങി​ന്‍റെ​യും നി​ർ​ദേശമനുസരിച്ചാണ് ചൊ​വ്വാഴ്ച രാ​ത്രി നങ്കൂരമിട്ടത്.

മ​റൈ​ൻ മ​ർ​ക്ക​ന്‍റൈ​ൽ വ​കു​പ്പ് അ​ധി​ക‌ൃ​ത​ർ ക​പ്പ​ൽ പ​രി​ശോ​ധി​ക്കും. ദേ​ശ് ശ​ക്തി​യാ​ണോ ഇ​ടി​ച്ച​തെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഒ​രു ലൈ​ബീ​രി​യ​ൻ ക​പ്പ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ദേ​ശ ക​പ്പ​ലു​ക​ൾ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ മും​ബൈ തു​റ​മു​ഖ​ത്ത് അ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Ernakulam map

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​യ ക​പ്പ​ലു​കളാണിവ. കൊ​ച്ചി എം​എം​ഡി പ്രി​ൻ​സി​പ്പ​ൽ ഓ​ഫി​സ​ർ അ​ജി​ത് കു​മാ​ർ സു​കു​മാ​ര​ന്‍റെ നേ​ത‌ൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക​പ്പ​ലു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മെ ഇ​ക്കാ​ര്യ​ത്തി​ൽ ക‌ൃ​ത്യ​ത വ​രൂ.
Ernakulam
English summary
Ernakulam Local News about MV Desh Bakthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X