Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത വികസനത്തിന് 45 മീറ്റര്‍... സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി

കാക്കനാട്: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. ദേശീയപാത അധികൃതര്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് നടത്തുന്ന സര്‍വേ നടപടികള്‍ അവസാനഘട്ടത്തിലാണ്. സര്‍വേ പൂര്‍ത്തിയായാലുടന്‍ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കും.

ജില്ലയില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ ഏറ്റെടുക്കേണ്ടതു 101 ഏക്കര്‍ ഭൂമിയാണ്. ഇതിന്റെ പ്രാഥമിക രൂപരേഖയ്ക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ 30 മീറ്ററാണു ദേശീയപാതയുടെ വീതി. ഇനി 15 മീറ്റര്‍ കൂടി ഏറ്റെടുക്കണം. ഇതിനുള്ള പ്രാഥമിക രൂപരേഖ ജില്ലാ ഭരണകൂടം തയ്യാറാക്കി മൂന്ന് മാസം മുമ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കീഴാറ്റൂര്‍ ഉള്‍പ്പെടെ സ്ഥലമെടുപ്പ് നടപടികള്‍ ക്കെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഇടപ്പള്ളി - കോട്ടപ്പുറം ദേശീയ പാത സ്ഥലമെടുപ്പ് നടപടികള്‍ മന്ദഗതി യിലാകാന്‍ കാരണമായി.

Ernakulam

ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം വരെയുള്ള 25 കിലോമീറ്ററാണ് 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നത്. ഇതിനായി ഒമ്പത് വില്ലേജുകളില്‍ നിന്നാണ് 101 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടത്. ദേശീയപാത വികസനത്തിനായി മുന്‍കാലങ്ങളില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ദേശീയപാതയുടെ വീതി 60 മീറ്ററായിരുന്നപ്പോള്‍ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് ചിലയിടങ്ങളിലുള്ളത്. നിബന്ധനകളില്‍ ഇളവു വരുത്തിയതിനാല്‍ പിന്നീട് ഇതു 45 മീറ്ററായത്.

ഇടപ്പള്ളി - കോട്ടപ്പുറം നിര്‍ദിഷ്ട റൂട്ടില്‍ 25 കിലോമീറ്ററില്‍ 18 ഫ്ളൈ ഓവറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. നാലുവരിപ്പാതയ്ക്ക് ഇരുവശത്തും സര്‍വീസ് റോഡുകളുണ്ട്. ചേരാനെല്ലൂര്‍ ജങ്ഷനില്‍ നൂതന മാതൃകയിലുള്ള സിഗ്നല്‍ രഹിത സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മെട്രോയും മേല്‍പ്പാലവും സ്ഥാപിച്ചിരിക്കുന്ന ഇടപ്പള്ളിയില്‍ അണ്ടര്‍പാസ് വഴിയാകും പാത കടന്നുപോകുക.

കലക്ടര്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പുതിയ രൂപരേഖയും മറ്റും വിശദാംശങ്ങളും അവതരിപ്പിച്ചിരുന്നു. ജനപ്രതിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയാണ് അലൈന്‍മെന്റ് തയ്യാറാക്കിയത്. ഇതിനാണ് സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയത്.

കൂടുതല്‍ സ്ഥലം ഏറ്റെടുക്കലും കുടിയൊഴിപ്പിക്കലും ഒഴിവാക്കാന്‍ ഇടപ്പള്ളി - കോട്ടപ്പുറം റൂട്ടില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനായിരുന്നു ആദ്യം രൂപരേഖയുണ്ടാക്കിയത്. ഇതിനോട് പ്രദദേശത്തെ സമരമതിയും അനുകൂലിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷി എംഎല്‍എമാര്‍ ഉള്‍പ്പെടെയു ള്ള ജനപ്രതിധികള്‍ അംഗീകരിച്ച പദ്ധതിക്കായി സാധ്യത പഠനം നടത്തണമെന്നു ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ദേശീയപാത അധികൃതര്‍ തള്ളിയതോടെ സ്്ഥമെടുപ്പ് നടപടികള്‍ അവതാളത്തിലാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+