Get Updates
Get notified of breaking news, exclusive insights, and must-see stories!

തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പകൽ വീട്ടിലേക്ക്

ഏലൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് ഏലൂർ നഗരസഭ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസക്യാമ്പുകൾ ഒക്കെ അടച്ചുവെങ്കിലും തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് മറ്റൊരു ക്യാമ്പ് പകൽ വീട് തുറന്നു കൊടുത്തു. ഇത്തരത്തിലുള്ള 12 കുടുംബങ്ങളിലെ 29 പേരാണ് പകൽ വീട്ടിൽ താമസത്തിനെത്തിയത്. ഇവരിൽ 14 സ്ത്രീകളും ആറു കുട്ടികളും 9 പുരുഷന്മാരുമുണ്ട്.

വെള്ളപ്പൊക്കത്തെത്തുടർന്ന് വീട് തകർന്നു താമസ യോഗ്യമല്ലാത്ത എട്ടു വീട്ടുകാരും, വീട് വൃത്തിയാക്കി താമസിക്കാൻ കാലതാമസം എടുക്കുന്ന നാലു വീട്ടുകാരും ആണ് പകൽ വീട്ടിലുള്ളത്. ഏലൂർ വില്ലേജ് ഓഫീസർ ജോസ് മോഹൻ പറഞ്ഞു. ഇവർക്കൊന്നും മറ്റാരുടെ അടുത്തും താമസിക്കാനുള്ള സൗകര്യം ഇല്ലാത്തവരാണ്. മറ്റു ചിലരുടെ വീടുകൾ തകർന്നിട്ടുണ്ടെങ്കിലും അവരൊക്കെ വാടകവീട്ടിലേക്കോ ബന്ധുക്കളുടെ വീട്ടിലേക്കോ താമസം മാറ്റിയിരിക്കുകയാണ്.

Task force

മഞ്ഞുമ്മൽ മാപ്പാലപറമ്പിൽ കൃഷ്ണൻ, മഞ്ഞുമ്മൽ വിരിപ്പ് കണ്ടത്തിൽ രമണി ചെല്ലപ്പൻ, മഞ്ഞുമ്മൽ അയ്യര പാടം ശാന്ത സുപ്രൻ, ഏലൂർ പ്ലായിപ്പറമ്പ് മിനിമുരളി, ഏലൂർ എടത്തുകാട് വീട്ടിൽ വത്സ കുഞ്ഞുമണി, ഏലൂർ ചെത്തിക്കോട് രജനി എന്നിവർ വീട് തകർന്നു വാസയോഗ്യമല്ലാത്ത അതിനാൽ പകൽ വീട്ടിലുണ്ട്. പുറമ്പോക്കിൽ ചെറ്റ കെട്ടി താമസിക്കുന്ന മഞ്ഞുമ്മൽ കാട്ടു പറമ്പിൽ റോസി ജോസഫ്, മഞ്ഞുമ്മൽ പുളിക്കത്തറ അന്നക്കുട്ടി ആന്റണി എന്നിവർക്കും വെള്ളപ്പൊക്കത്തിൽ വീടില്ലാതായി

ഏലൂർ വില്ലേജ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കുന്നതിന് പ്രത്യേകം അടുക്കള തുറന്നിട്ടുണ്ട്. റവന്യൂ വിഭാഗമാണ് ഇതിന് ചെലവ് വഹിക്കുന്നത്

പകൽവീട്ടിലെ താമസക്കാരുടെ ആവശ്യങ്ങളും പരാതികളും അറിയുന്നതിനും പരിഹരിക്കുന്നതിനും വില്ലേജ് ഓഫീസർ ജോസ് മോഹൻ ശനിയാഴ്ച വൈകിട്ട് നാലരയ്ക്ക് താമസിക്കാരുമായി ചർച്ച നടത്തി. അവർക്ക് വസ്ത്രങ്ങളും പുതപ്പും വിതരണം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+