Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിനു മിഴിവേകാന്‍ കിടിലന്‍ ഓഫറുകളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍

കൊച്ചി: ഓണാഘോഷത്തിന് മിഴിവേകി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ സമ്മാനങ്ങളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എച്ച് എം ഡി ഗ്ലോബല്‍. ആഗസ്ത് ഒന്നിന് ആരംഭിച്ച് ഒരു മാസം നീളുന്ന ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്ര താര്‍ കിടിലന്‍ എസ് യു വിയാണ് ബമ്പര്‍ സമ്മാനം.

കൂടാതെ ആറ് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ആഴ്ചതോറും എല്‍ ഇ ഡി ടിവികളും മ്യൂസിക് സിസ്റ്റവും സ്വര്‍ണ നാണയങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ലഭിക്കും. പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലളിതമായ വഴിയില്‍ സമ്മാനത്തിന് അര്‍ഹത നേടാം. പായ്ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍ 7026321144 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം.

Smart Phone

ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനത്തെ കുറിച്ചും എങ്ങനെ സ്വന്തമാക്കാം എന്നതു സംബന്ധിച്ചും എസ് എം എസ് മുഖേനെ അറിയിപ്പു ലഭിക്കും. ബംപര്‍ സമ്മാന ജേതാക്കളെ സെപ്തംബര്‍ ആദ്യ വാരം നടക്കുന്ന നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും. വിജയികളെ എസ് എം എസ് മുഖേനയും ഫോണ്‍ കോള്‍ വഴിയും വിവരം അറിയിക്കും. ഉത്സവ കാലയളവില്‍ നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്നവര്‍ക്ക് നോക്കിയ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കും.

ന്യൂ ജെന്‍ നോക്കിയ 5, നോക്കിയ 3, നോക്കിയ 2 മോഡലുകള്‍ കേരളത്തിലേക്ക്
ഓണോത്സവത്തെ അത്യാഹ്ലാദത്തോടെ വരവേല്‍ക്കുന്ന കേരളീയര്‍ക്ക് നോക്കിയയുടെ പുതു തലമുറ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് എച്ച് എം ഡി ഗ്ലോബല്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും പുതിയ ഗൂഗ്ള്‍ സേവനങ്ങള്‍ ലഭ്യമാകും.

Smart phone

കലര്‍പ്പറ്റതും സുരക്ഷിതവും പരിഷ്‌കരിച്ചതുമായ ആന്‍ഡ്രോയ്ഡ് വണ്‍, ആന്‍ഡ്രോയ്ഡ് ഗോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. നോക്കിയ ഫോണുകളുടെ സവിശേഷതയായ മികച്ച പ്രകടനത്തോടൊപ്പം വശ്യമായ രൂപഭംഗിയും നിര്‍മാണ വൈദഗ്ധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നു പുതിയ മോഡലുകളും ആഗസ്ത് 12ഓടെ കേരളത്തിലെ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ മോഡലുകളും ഓണം ഓഫറില്‍ സ്വന്തമാക്കാം. നോക്കിയ സ്മാര്‍ട്ട് ഫോണുകളോട് കേരളം എന്നും പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ടെന്നും അതില്‍ കമ്പനിക്ക് ഏറെ നന്ദിയുണ്ടെന്നും എച്ച് എം ഡി ഗ്ലോബല്‍ സൗത്ത് ആന്റ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍ പറഞ്ഞു. ഇവിടത്തെ ഉപഭോക്താക്കളോടുള്ള താല്പര്യവും പ്രാധാന്യവും കണക്കിലെടുത്താണ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ആദ്യമായി കേരളത്തില്‍ അവതരിപ്പിക്കുന്നതെന്നും ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+