എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യുവിന്റെ കൊലപാതകം: എസ്ഡിപിഐ സ്വാധീനമേഖലകളില്‍ നിരീക്ഷണം ശക്തം, കൊച്ചിയില്‍ പരിശോധന!

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ചതിനെ തുടര്‍ന്നു ജില്ലയിലെ എസ്ഡിപിഐ സ്വാധീനമേഖലകളില്‍ നിരീക്ഷണം ശക്തം. കഴിഞ്ഞ ദിവസം രാത്രി എറണാകുളം റൂറല്‍ പരിധിയില്‍ ആലുവ ഉള്‍പ്പെടെ എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനും വേരുകളുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണവും വാഹന പരിശോധനയും നടത്തി. സിറ്റി പരിധിയിലും വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടന്നു.

അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴ ചാരുംമൂട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും സംഘര്‍ഷവും ഉണ്ടായിരുന്നു. സമാനസംഭവങ്ങള്‍ ജില്ലയിലും ആവര്‍ത്തിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു മുന്‍കരുതല്‍ ശക്തമാക്കിയത്. ആലുവയിലും പറവൂരും മൂവാറ്റുപുഴയും വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.

photo-2018-
സംശയാസ്പദമായി ഒന്നും കണ്ടുകിട്ടിയില്ലെങ്കിലും ജാഗ്രത തുടരാനാണു തീരുമാനം. കേസിലെ മുഖ്യപ്രതി വടുതല സ്വദേശിയുള്‍പ്പെടെ മറ്റു പ്രതികളെ കണ്ടെത്താന്‍ കൊച്ചി സിറ്റി പരിധിയിലും തെരച്ചില്‍ നടന്നു. വിദ്യാര്‍ഥിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് ജില്ലയില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഹാദിയ കേസിലെ വിധിയില്‍ പ്രതിഷേധിച്ചു ഹൈക്കോടതിയിലേക്കു നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ ഉള്‍പ്പെടെ 3000 ത്തില്‍പ്പരം പ്രവര്‍ത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ എസ്ഡിപിഐ ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. പുതുവൈപ്പിലെ എല്‍എന്‍ജി സമരം ഉള്‍പ്പെടെ പ്രക്ഷോഭങ്ങളില്‍ ഇടപെട്ടു ജനകീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

മഹാരാജാസ് കോളെജില്‍ നടന്ന കൊലപാതകം കേരളത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ മുമ്പു നടത്തിയ ആക്രമങ്ങളുടെ ശൈലിയില്‍ തന്നെയാണു നടപ്പാക്കിയതെന്നു പൊലീസ് വെളിപ്പെടുത്തി. ആസൂത്രിതമായി സംഘം ചേര്‍ന്നു കൃത്യം നടത്തിയ ശേഷം കേരളത്തിനകത്തും പുറത്തുമുള്ള ശക്തികേന്ദ്രങ്ങളിലേക്കു കടക്കുകയാണ് ഇവരുടെ രീതി. ആഴ്ചകള്‍ കഴിഞ്ഞു കോടതിയെ സമീപിച്ചു പൊലീസ് മുമ്പാകെ കീഴടങ്ങും.

Ernakulam
English summary
ernakulam local news sdpi areas under observation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X