20 കൊല്ലത്തിനു ശേഷം പഴയ കൊച്ചി വിമാനത്താവളത്തിൽ നിന്നു ആഭ്യന്തര സർവീസ്
കൊച്ചി: പഴയ കൊച്ചി വിമാനത്താവളത്തിൽ നിന്നു 20 കൊല്ലത്തിനു ശേഷം ആഭ്യന്തര സർവീസ് തുടങ്ങി. പെരിയാർ കരകവിഞ്ഞു വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം 26വരെ അടച്ചതിനെ തുടർന്നാണു കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളുടെ സർവീസിന് താൽക്കാലിക അനുമതി നൽകിയത്.
ചെറിയ വിമാനങ്ങളാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്. എയർ ഇന്ത്യയുടെ അലയൻസ് എയറിന്‍റെ എടിആർ വിമാനം ഇന്നലെ രാവിലെ 7.20നു ബെംഗ്ലൂരുവിൽ നിന്നു 72 യാത്രക്കാരുമായി നാവിക സേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. തുടർന്നു 77 യാത്രക്കാരുമായി ബെംഗ്ലൂരുവിലേക്ക് മടങ്ങി.

കോയമ്പത്തൂരേക്കും ബെംഗ്ലൂരുവിലേക്കും ഇന്നലെ മൂന്നു സർവീസുകൾ നടന്നു. വൈകിട്ടായിരുന്നു കൊച്ചി- കോയമ്പത്തൂർ ഫ്ലൈറ്റ്. ഇന്നു മുതൽ നാലു സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടാതെ ഇൻഡിഗോയുംടെ സർവീസും ഇന്നു തുടങ്ങും. ഇതിനു മുന്നോടിയായി ഇൻഡിഗോയുടെ പരീക്ഷണ പറക്കൽ ഇന്നലെ നടന്നു.
ജെറ്റ് എയർവെയ്സും സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനെ തുടർന്നു കുടുങ്ങി പോയ വിദേശികളുൾപ്പെടെയുള്ളവർക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്ത് എത്തേണ്ട യാത്രരക്കാർക്കും താൽക്കാലിക സർവീസ് ആശ്വാസമായി. നാവികസേന ഉപയോഗിക്കുന്ന റൺവേയിൽ തന്നെയാണു യാത്രാ വിമാനങ്ങളും ലാൻഡ് ചെയ്യുന്നത്.
എന്നാൽ ടെർമിനലുകൾ വ്യത്യസ്തമാണ്. മുമ്പു നാവിക സേനാ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ ഇറങ്ങുമ്പോൾ ഉപയോഗിച്ചിരുന്ന ടെർമിനലിൽ ഇപ്പോൾ സ്കൂൾ ഫോർ നേവൽ എയർമെൻ (എസ്എഫ്എൻഎ) പ്രവർത്തിക്കുകയാണ്. ഇവിടെയാണ് യാത്രാ വിമാനങ്ങൾക്കുള്ള ടെർമിനലും താൽക്കാലികമായി അനുവദിച്ചിരിക്കുന്നത്. ഇത് സക്ളിന്‍റെ പ്രവർത്തനത്തെ ബാധിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിനെ ഇവിടെ വിന്യസിച്ചു. നാവികസേനയുടെ എയർട്രാഫിക് കൺട്രോൾ റൂമിനാണ് യാത്രാ വിമാനങ്ങളുടെയും നിയന്ത്രണച്ചുമതല. 1999 ജൂണ10 നാണു കൊച്ചി നാവിക താവളത്തിൽ നിന്ന് അവസാനമായി ആഭ്യന്തര സർവീസ് നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications