ഓണക്കൂറിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വൃദ്ധനെ കാണാതായി: അപകടം വ്യാഴാഴ്ച ഉച്ചയോടെ!
പിറവം: ഓണക്കൂറിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വൃദ്ധനെ കാണാതായി. ഉഴവൂർ തോട്ടിൽ ഓണക്കൂർ പാലത്തിനു സമീപമുള്ള കടവിൽ കുളിക്കുന്നതിനിടെയാണ് മറ്റത്തിൽ ശങ്കരൻ നായർ (പിള്ളേച്ചൻ 72 ) കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.

പിറവത്തു നിന്നും ഫയർഫോഴ്സും,പോലീസും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോ തമംഗലത്തു നിന്നും എത്തിയ പ്രത്യേക സ്കൂബ ടീം തോട്ടിൽ ഊരനാട്ട് ചിറവരെ തെരച്ചിൽ നടത്തി. രാത്രിയായതോടെ തെരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. കിഴക്കൻ മേഖലയിലെ പ്രധാന തോടുകളിലൊന്നാണ് ഉഴവൂർ തോട് പുഴയുടെ അത്ര തന്നെ വീതിയിലാണ് കാക്കൂർ മുതൽ പിറവം ഭാഗത്ത് പുഴയോടു ചേരും വരെ തോട് ഒഴുകുന്നത്. മഴക്കാലമായതോടെ കുത്തൊഴുക്ക് ശക്തമാണ്.












Click it and Unblock the Notifications