Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ കുളിക്കാനിറങ്ങിയ വൃദ്ധയെ കാണാതായ സംഭവം: രണ്ടാം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല

മൂവാറ്റുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ വൃദ്ധയെ കാണാതായ സംഭവത്തില്‍ രണ്ടാം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. പെരിങ്ങഴ ആശാരിപറമ്പില്‍ സരസ്വതി (65)നെയാണ് കാണാതായത്.വെള്ളിയാഴ്ച രാവിലെ 11.30-ാടെയായിരുന്നു സംഭവം. വീടിനു സമീപത്തെ മഠത്തിച്ചാലിക്കടവില്‍ കുളിക്കാന്‍ പോയ സരസ്വതി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സ്‌കൂബ ടീം പുഴയില്‍ ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10ന് പെരുവംമൂഴി പാലത്തിന് സമീപം മതദേഹം കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരുവംമൂഴി മുതല്‍ രാമമംഗലം, പിറവം വരെയുള്ള ഭാഗത്താണ് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം തെരച്ചില്‍ നടത്തിയത്.

womanmissing-

പുഴയില്‍ വെള്ളം കൃമാതീതമായി ഉയര്‍ന്നതും, ശക്തമായ അടിയൊഴുക്കും തിരച്ചിലിന് തടസമായിരിക്കുകയാണ്. മൂവാറ്റുപുഴ തഹസീല്‍ദാര്‍ റെജി.പി.ജോസഫ്, മൂവാറ്റുപുഴ ഫയര്‍ #ോഫീസര്‍ ജോണ്‍.ജി.പ്ലാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ, കോതമംഗലം ഫയര്‍‌സ്റ്റേഷനിലെ സ്‌ക്യൂബ ടീം, രാമമംഗലം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+