മാന്യത നടിച്ച് ഫെയ്സ്ബുക്കിൽ ചങ്ങാത്തം കൂടും; വ്യാജ അക്കൗണ്ടുകൾ വഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും, വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴി യുവതികളെ കെണിയിൽ വീഴ്ത്തുന്ന സംഘാംഗം അറസ്റ്റിൽ
കൊച്ചി: നഗരവാസിയായ യുവതിയ്ക്ക് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി അശ്ലീലചിത്രങ്ങളും മെസേജുകളും അയച്ച യുവാവ് റിമാൻഡിൽ. കോട്ടയം കടനാട് കൊടുമ്പിടി പുഴക്കെതാഴെ വീട്ടിൽ അജിത് പി.മോഹനൻ (27)നെയാണ് സെട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നും യുവതിയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും, കോളുകളും, വീഡിയോകളും അയച്ച് ശല്യവും മനോവിഷമവും ഉണ്ടാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽ മാന്യത നടിച്ച് മെസ്സഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതാണ് ഇയാളുടെ രീതി.

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി യുവതീ യുവാക്കളെ കെണിയിൽ വീഴ്ത്തുന്നവരുടെ വൻശ്യംഖലയിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നും ഇയാൾക്ക് നാല് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായും പൊലീസ് കണ്ടെത്തി. അതിൽ സ്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളുമുണ്ട്. പരാതിക്കാരിയായ യുവതിയുടെ വിവരങ്ങൾ പ്രതിയ്ക്ക് നൽകിയതായ ഫെയ്സ്ബുക്ക് അക്കൗണ്ടുടമയെ കുറിച്ചും മറ്റ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങളും സൈബർ സെല്ല് സഹായത്തോടെ ശേഖരിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. എം.അജിത്ത്, valentine Walker എന്നീ പേരുകളിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പ്രതിയുടെ പേരിലുള്ളവയാണ്.












Click it and Unblock the Notifications