എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുജിസി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: ഉമ്മൻ ചാണ്ടി

  • By Desk
Google Oneindia Malayalam News

കളമശേരി: ഉന്നത വിദ്യാഭ്യാസ രംഗത്ത് അപകടകരമായ സ്ഥിതിവിശേഷങ്ങളാണ് യു.ജി.സി ഇല്ലാതാകുമ്പോൾ ഉണ്ടാകുന്നത്. യു.ജി.സി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്പോയീസ് യൂണിയൻ മുപ്പത്തിയേഴാമത് വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്തെ പാഠ്യ പദ്ധതികൾക്ക് ചരിത്രത്തെ വളച്ചൊടിച്ച് കാതലായ മാറ്റം കൊണ്ടുവരുന്നുണ്ട്. ഇത് ജനാധിപത്യത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Oommen Chandy

കുസാറ്റ് എസ്.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ബെന്നി ബഹ് ന്നാൻ അദ്ധ്യക്ഷനായി. പി.ടി.തോമസ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മുത്തലീബ്, കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസ്സി പീറ്റർ, എഫ്.യു.ഇ.ഒ .സംസ്ഥാന പ്രസിഡൻറ് എൻ.എൻ.ശിവകുമാർ, യൂണിയൻ വർക്കിംഗ് പ്രസിഡൻറ് കെ.കെ. അബ്ദുൾ അസീസ്, ജനറൽ സെക്രട്ടറി എം.ജി. സെബാസ്റ്റിൻ, സെനറ്റംഗം കെ.കെ. കബീർ തുടങ്ങിയവർ സംസാരിച്ചു. കുസാറ്റ് പ്രോ: വൈസ് ചാൻസിലർ ഡോ: പി.ജി.ശങ്കരൻ കണ്ടൽക്കാടുകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ:ഫിലോമിന ഹണിയെ ആദരിച്ചു. കലാപരിവാടികൾ പിന്നണി ഗായിക മിൻമിനി ഉദ്ഘാടനം ചെയ്തു.
Ernakulam
English summary
Ernakulam Local News about Oommen Chandy's comment on UGC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X