നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു... ഞായർ വരെ രക്ഷപ്പെടുത്തിയത് 15000 പേരെ..
കൊച്ചി: നാവികസേനയുടെ ഓപ്പറേഷൻ മദത് തുടരുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട 15,000 പേരെയാണ് ഞായർ വൈകിട്ടു വരെ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററുകളും ജെമിനി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. ചാലക്കുടിക്കും ആലുവയ്ക്കുമിടെ വീട്ടിൽ കുടുങ്ങി പോയ യുവതിയെ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി നാവിക സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹം തളർന്നു കിടക്കുന്ന യുവതിയെ സാഹസികമായിട്ടാണു ഹെലികോപ്റ്ററിൽ കയറ്റിയത്. വീടിന്‍റെ ടെറസിലേക്ക് യുവതിയെ കൊണ്ടുവരാൻ ചെറിയൊരു പ്രവേശന കവാടം മാത്രമെ ഉണ്ടായിരുന്നുള്ളു. തൃശൂർ ജില്ലയിൽ പാലം തകർന്ന് അരുവിക്ക് അപ്പുറത്തു കുടുങ്ങി പോയ 109 പേരെ ജെമിനി ബോട്ടിൽ രക്ഷപ്പെടുത്തി.

ശക്തമായ ഒഴുക്കുള്ള അരുവിയുടെ മറുകരയിൽ നിന്നു വടങ്ങൾ കെട്ടിയാണു നാവിക സേനാംഗങ്ങൾ ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ നാലു മണിക്കൂർ വേണ്ടിവന്നു. എറണാകുളം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications