എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: പറവൂർ താലൂക്കിന് 20 കോടി അനുവദിക്കണം, കേന്ദ്ര സഹമന്ത്രിയോട് ബിജെപി

  • By Desk
Google Oneindia Malayalam News

പറവൂർ: മഴക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്ക് 20 കോടി രൂപ ധനസഹായം അനുവദിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി പറവുർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരൺ റിജ്ജുവിന് നിവേദനം നൽകി. കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നെൽപാടശേഖരങ്ങളിൽ വെള്ളം കയറി വ്യാപകമായി കൃഷി നാശമുണ്ടായി, പുത്തൻവേലിക്കരയിൽ വാഴ, കപ്പ, ജാതി, കവുങ്ങ്, പച്ചക്കറികളും വെള്ളപ്പൊക്കത്തിൽ നശിച്ചു. നിരവധി വീടുകളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ച് അടിയന്തിരമായി 20 കോടി രൂപ അനുവദിക്കണമെന്നാണ് നിവേദനത്തിലാവിശ്യപ്പെട്ടത്.

kiranrijiju

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, ജില്ലാ കളക്ടർ കെ.വൈ.മുഹമ്മദ് സഫിറുള്ള എന്നിവരുടെ സാന്നിദ്ധ്യത്തിൽ നെടുമ്പാശ്ശേരിയിൽ വച്ചാണ് നിവേദനം നൽകിയത്. ബിജെപി നേതാക്കളായ ടി.ജി.വിജയൻ, അനിൽ ചിറവക്കാട്, സി.വി.ഹരിദാസ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

Ernakulam
English summary
ernakulam-local-news paravoor taluk get crore for rehabilitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X