എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈലാസ തീര്‍ത്ഥ യാത്രയില്‍ ഒറ്റപ്പെട്ടു പോയി: നാലംഗ സംഘം തിരിച്ചെത്തി, മൂന്ന് പേര്‍ കോഴിക്കോട്ടുകാര്‍

  • By Desk
Google Oneindia Malayalam News

മരട്: കൈലാസ തീര്‍ത്ഥയാത്രയ്ക്കു ശേഷം തിരിച്ചുവരും വഴി സിമി കോടില്‍ ഒറ്റപ്പെട്ട് പോയ നാലംഗ സംഘം തിരിച്ചെത്തി. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശി കളും ഒരാള്‍ മരട് കുണ്ടന്നൂര്‍ കടേക്കുഴി ലക്ഷ്മി വിശ്വനാഥന്‍ (ഓമന)സുരക്ഷിതമായി നാട്ടിലെത്തി ലക്ഷ്മിയെ കൂടാതെ കോഴിക്കോട് സ്വദേശികളായ ചന്ദ്രന്‍, വനജാക്ഷി, രമാദേവി എന്നീ നാലുപേരാണു കുടുങ്ങിയത്. കോഴിക്കോട് സത്ഗമയ ട്രാവല്‍സാണ് 37 പേരുമായി യാത്ര തിരിച്ചത്. നേപ്പാളില്‍ നിന്നും 12 പേര്‍ക്ക് കയറാവുന്ന ചെറിയ വിമാനം വഴിയാണ്‌സിമികോഡില്‍ എത്തിച്ചത്. അവിടെ നിന്നുംമൂന്ന് വിമാനത്തിലായി 33 പേരുമായി യാത്ര തിരിച്ചു.

പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റം മൂലം (കാറ്റും മഴയും) ലക്ഷ്മി അടക്കം നാലുപേര്‍ അവിടെ കുടുങ്ങുകയായിരുന്നു. ആറു ദിവസംഇവര്‍ക്കു ഹോട്ടലില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വന്നു. ഈ ദിവസങ്ങളിലെല്ലാം ട്രാവല്‍സുകാര്‍തന്നെ വേണ്ട സൗകര്യ ങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും കാലാവസ്ഥയ്ക്കു എന്നു മാറ്റമുണ്ടാകും എന്ന ആശങ്ക യിലാണ് ആറു ദിവസവും കഴിച്ച കൂട്ടിയതെന്നു ലക്ഷ്മി പറഞ്ഞു. ഓക്‌സിജന്റെ അളവു കുറയുന്ന പ്രദേശമായതിനാല്‍ ബന്ധുക്കള്‍ വലിയ ആശങ്കയിലാണ് കഴിഞ്ഞു കൂടിയത്.

lakshmi11

ജൂണ്‍ 21 നു യാത്ര പുറപ്പെട്ട് 30നു തിരിച്ചെത്താനായിരുന്നു പരിപാടി കുടുങ്ങിയ നാലുപേര്‍ ഒഴിച്ചു ബാക്കിയുളള വരെല്ലാം 30നുതന്നെ നാട്ടില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് റോഡ് മാര്‍ഗം കാറില്‍ അഞ്ചു മണിക്കൂര്‍ യാത്ര ചെയ്തു ഹൈ ദ്രാ ബാദില്‍ എത്തുകയും അവിടെ നിന്ന് വിമാനമാര്‍ഗം ഇന്നലെ പുലര്‍ച്ചെ 5-30 നു നെടുമ്പാശേരിയില്‍ എത്തുകയാണ്ഉണ്ടായത്.


Ernakulam
English summary
ernakulam local news pilgrims back to kerala after kailasnath pilgrimage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X