Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക വിഭാഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം വര്‍ധിക്കുന്നു: ജാതി വിവേചനങ്ങളും ഉയര്‍ന്നു!

കാക്കനാട്: പട്ടിക വിഭാഗക്കാര്‍ക്ക് നേരെ പൊലിസ് അതിക്രമങ്ങളും ജാതി വിവേചനങ്ങളും വര്‍ധിക്കുന്നതില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് കടുത്ത ആശങ്ക. സിവില്‍ സേ്റ്റഷനില്‍ സംഘടിപ്പിച്ച കമീഷന്‍ അദാലത്തില്‍ പൊലീസിനെതിരെയും വസ്തു കൈയേറ്റ കേസുകളും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് കൂടുതല്‍ പരിഗണനയില്‍ വന്നതാണ് കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി യും അംഗം അഡ്വ.പി ജെ. സിജയും ചൂണ്ടിക്കാട്ടി. അദാലത്തില്‍ പരിഗണിച്ച 73 കേസുകളില്‍ 33 കേസുകള്‍ പൊലിസ് അത്രമത്തിനെതിരെയുള്ള പരാതികളായിരുന്നു. വസ്തു കൈയേറ്റങ്ങളും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് ബാക്കിയുള്ളതില്‍ ഭീരിപക്ഷവും.

മര്‍ദ്ദനിത്തിനരയാകയാകുന്ന പട്ടികജാതിക്കാര്‍ പൊലിസ് സ്റ്റേഷനുകളില്‍ പ്രതികളാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടിക ജാതിക്കാരെ മര്‍ദ്ദിക്കുന്നവര്‍ ആദ്യം സ്റ്റേഷനുകളിലെത്തി നല്‍കുന്ന പരാതികളാണ് അധികൃതര്‍ പരിഗണിക്കുന്നത്. പട്ടികജാതി പീഡനനിരോധന നിയമം പോലും അപ്രസക്തമാക്കിയാണ് പലപ്പോഴും പൊലിസ് കേസുകളില്‍ ഇടപെടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേല്‍്ക്കുന്ന പട്ടികജാതിക്കാരനെ പ്രതിയാക്കുന്ന പൊലിസുകാര്‍ക്കെതിരെ കമീഷന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്കുള്ള നടപ്പാത തടസപ്പെടുത്തിയെന്നു കാണിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ റവന്യൂ അധികൃതരോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറുമശ്ശേരി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ആലുവ പൊലീസ് മര്‍ദിച്ചുവെന്ന പരാതിയുമായി നെടുമ്പാശ്ശേരി സ്വദേശികളായ അമ്മയും മകളും കമീഷനെ സമീപിച്ചു. പരാതി സ്വീകരിച്ച കമ്മീഷന്‍ ഇവരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. പരാതി തുടര്‍ അന്വേഷണങ്ങള്‍ ക്കായി മാറ്റിവച്ചു.

kerala-police-

ആര്‍.എല്‍.വി സംഗീത കോളജിലെ താല്‍കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന പരാതി യില്‍ കമീഷന്‍ കോളജ് പ്രിന്‍സിപ്പലിനെ നേരിട്ടു വിളിപ്പിച്ചു. എന്നാല്‍ എതിര്‍കക്ഷി പ്രിന്‍സിപ്പല്‍ അല്ല ഇപ്പോള്‍ തുടരുന്നത്. നിലവിലെ പ്രിന്‍സിപ്പല്‍ ഹാജരായെങ്കിലും കമീഷന്‍ പരാതി മറ്റ് അന്വേഷണങ്ങള്‍ക്കായി സമര്‍പ്പിച്ചു. മുഴ മാറ്റാന്‍ ശസ്ത്രത്രക്രിയക്ക് വിധേയനായ മധ്യവയസ്‌കന്റെ വൃഷണം മുറിച്ചു മാറ്റിയെന്ന ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു. കലക്ട്രേറ്റ് പ്ലാനിംങ് ഹാളില്‍ നടന്ന അദാലത്തില്‍ 33 കേസുകള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. 50 കേസുകള്‍ തീര്‍പ്പാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+