എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസി സേവാകേന്ദ്രം ഹെല്‍പ്പ് ഡസ്‌ക് ആന്റ് ഓണ്‍ലൈന്‍ സര്‍വീസ് വാഴക്കുളത്ത് ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: സംസ്ഥാന പ്രവാസി ക്ഷേമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രവാസി സേവാകേന്ദ്രം ഹെല്‍പ്പ് ഡസ്‌ക്ക് ആന്റ് ഓണ്‍ലൈന്‍ സര്‍വീസ് വാഴക്കുളം പഞ്ചായത്തിലെ മാറമ്പിളളിയില്‍ ആരംഭിച്ചു. പ്രവാസി ജീവിതത്തിന് ആരംഭം കുറിച്ച് കൊണ്ടുള്ള പാസ്പോര്‍ട്ട് അപേക്ഷ കൊടുക്കുന്നതു മുതല്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്ക് പെന്‍ഷന്‍ വാങ്ങി കൊടുക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്ത് കൊടുക്കലാണ് ലക്ഷ്യം.

yousaf11-

സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എ.എം. യൂസഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടനം ഫാമിങ്ങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫും ക്ഷേമനിധി അപേക്ഷ സ്വീകരിക്കല്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച് അബ്ദുല്‍ ജബ്ബാറും നിര്‍വഹിച്ചു. പി.എം സലീം, പി.എസ് കരീം, എന്‍.എം.ജമാല്‍, എ.ഐ. അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം നസീര്‍ ഖാന്‍ സ്വാഗതവും മുഹമ്മദ് ബഷീര്‍ കടവില്‍ നന്ദിയും പറഞ്ഞു.

Ernakulam
English summary
ernakulam local news pravasi seva kendram online hlp desk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X