എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരക്കുഴ പഞ്ചായത്തില്‍ സാന്ദ്ര കെന്നഡി വൈസ്പ്രസിഡന്റ്: വള്ളമറ്റം കുഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന്

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി പി എം ലെ സാന്ദ്ര കെന്നഡിയെ തെരഞ്ഞെടുത്തു.വ്യാഴാഴ്ച രാവിലെ 11ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ്.സാന്ദ്രയുടെ പേര് സി പി ഐ എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സിബി കുര്യാക്കോ നിര്‍ദ്ദേശിച്ചു.സി പി ഐ എം ലെ സെലിന്‍ ചെറിയാന്‍ പിന്താങ്ങി. എതിര്‍ സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് (എം) ലെ നിമ്മി പോളച്ചന്റെ പേര് കോണ്‍ഗ്രസിലെ ഓമന മോഹനന്‍ നിര്‍ദ്ദേശിച്ചു.

കോണ്‍ഗ്രസിലെ സാബു പൊതൂര്‍ പിന്താങ്ങി. വോട്ടെടുപ്പില്‍ സാന്ദ്ര കെന്നഡിയ്ക്ക് ഒമ്പത് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി നിമ്മി പോളച്ചന് നാല് വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞുള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) ലെ മൂന്ന് പേര്‍ സാന്ദ്രയെ പിന്തുണച്ചു. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളുടെ വോട്ടും സ്വന്തം വോട്ടുമാണ് നിമ്മി പോളച്ചന് ലഭിച്ചത്. 13-അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ സി.പി.എം. ആറ്, കേരള കോണ്‍ഗ്രസ് മാണി നാല്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടുന്ന യു ഡി എഫ് ഭരണസമിതിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ഓമന മോഹനന്‍ കഴിഞ്ഞ മെയ് 22ന് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മുവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ തങ്കമണി മധു വരണാധികാരിയായിരുന്നു.

sandrakennady

ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് രാജീവയ്ക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എം.സലീം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് പിന്തുണയോടെ യു.ഡി.എഫില്‍ മത്സരിച്ച് കഴിഞ്ഞ രണ്ടര വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിയ്ക്കുകയും. മുന്നണി ധാരണയനുസരിച്ച് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് വള്ളമറ്റം കുഞ്ഞ് പഞ്ചായത്ത് മെമ്പര്‍സ്ഥാനം രാജിവയ്ക്കണമെന്ന് യു.ഡി.എഫ്.ചെയര്‍മാന്‍ കെ.എം. സലീം ആവശ്യപ്പെട്ടു.
Ernakulam
English summary
ernakulam local news problems in Arakkuzha panchayat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X