Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടിക്കൊരുങ്ങുന്നു

മൂവാറ്റുപുഴ: റോഡരികിലെ അനധികൃത ബോര്‍ഡുകള്‍ക്കും, കയ്യേറ്റങ്ങള്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടിക്കൊരുങ്ങുന്നു. കല്ലൂര്‍ക്കാട് പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്റെ പരിധിയില്‍ വരുന്ന പുനലൂര്‍-മുവാറ്റുപുഴ റോഡ്, വാഴക്കുളം-കോതമംഗലം റോഡ്, നീറംപുഴ-കലൂര്‍ റോഡ്, മുവാറ്റുപുഴ-തേനി റോഡ് അടക്കമുള്ള വിവിധ റോഡുകളില്‍ അനധികൃത ബോര്‍ഡുകളും, ഫ്‌ളക്‌സുകളും, കച്ചവടത്തിനായുള്ള താല്‍കാലിക ഷെഡുകള്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങളാണ് കല്ലൂര്‍ക്കാട് പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കാനൊരുങ്ങുന്നത്.

ഇതിനായി ഏഴ് ദിവസത്തിനകം കയ്യേറ്റങ്ങളും ബന്ധപ്പെട്ടവര്‍ സ്വയം നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുകയും അതിന് ചിലവ് വരുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. പുനലൂര്‍-മുവാറ്റുപുഴ റോഡ്, വാഴക്കുളം-കോതമംഗലം റോഡ്, നീറംപുഴ-കലൂര്‍ റോഡ്, മുവാറ്റുപുഴ-തേനി റോഡ് അടക്കമുള്ള റോഡുകളില്‍ കയ്യേറ്റം വ്യാപകമാണന്ന പരാതിയെ തുടര്‍ന്നാണ് നടപടി. റോഡിന്റെ ഇരുവശവും കയ്യേറി പരസ്യ ബോര്‍ഡുകളും, ഫ്‌ളക്‌സ് ബോര്‍ഡുകളും, വ്യാപാര സ്ഥപനങ്ങളും സ്ഥാപിച്ചിരിക്കുകയാണ്.

Flex

റോഡിന്റെ നടപ്പാതകള്‍ അടക്കം കയ്യേറിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കാല്‍നടയാത്രപോലും ദുസ്സമായിരിക്കുകയാണ്. ഇതിന് പുറമേ പലസ്ഥലങ്ങളിലും റോഡ് കയ്യേറി മതിലുകളും വ്യാപാര സ്ഥാപനങ്ങളുടെ ചാര്‍ത്തുകളും മറ്റും നിര്‍മിച്ചിരിക്കുകയാണ്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കല്ലൂര്‍ക്കാട് റോഡ് ഡിവിഷന് കീഴില്‍ അനധികൃത കയ്യേറ്റത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+