എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ മഴകുറഞ്ഞു; പ്രധാന റോഡുകൾ വെള്ളത്തിൽ, കെഎസ്ആര്‍ടിസി റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴക്ക് ശമനമുണ്ടെങ്കിലും ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ തന്നെയാണ്. പലയിടങ്ങളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞുവെങ്കിലും വാഹനഗതാഗതം പുനരാരംഭിക്കാറായിട്ടില്ല. എം.സി. റോഡ് ഉള്‍പ്പെടെ വെള്ളംപൊങ്ങിയ റോഡുകളുടെ സ്ഥിതി ശരിയായി വരുന്നതേയുള്ളു. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട ആലുവ ഭാഗത്തെ റോഡുകളില്‍ ഭൂരിഭാഗവും വെള്ളത്തിനടിയില്‍ തന്നെയാണ്.

<strong>പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...</strong>പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...

ആലുവ ടൗണില്‍ ഇപ്പോഴും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. പെരുമ്പാവൂര്‍ ആലുവ റോഡില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്ന റോഡ് സഞ്ചാരയോഗ്യമാണ്. കെ.എസ്.ആര്‍.ടി.സി. റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കുട്ടമശ്ശേരി ചുണങ്ങംവേലി,തോട്ടുമുഖം തടിയിട്ടപറമ്പ്,തോട്ടുമുഖം എരുമത്തല, ചാത്തപുരം ഇടയപ്പുറം സൊസൈറ്റി പാഡി, ശ്രീകൃഷ്ണ ടെമ്പിള്‍, ചെമ്പകശ്ശേരി കടവ്,എടത്തല തൈക്കാട്ടുകര,എന്‍.എ.ഡി. എച്ച്.എം.ടി., ആലുവ പറവൂര്‍, ആല്‍ത്തറ, ആലുവ ആലങ്ങാട് തുടങ്ങി ആലുവയില്‍ നിന്നുമുള്ള പല റോഡുകളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. മഴക്ക് അല്‍പം ശമനമായപ്പോള്‍ നിരവധി വാഹനങ്ങള്‍ ഈ വഴികളിലൂടെയെത്തി വെള്ളക്കെട്ടില്‍ പെട്ടുപോകുന്ന സ്ഥിതിയുണ്ട്.

Ernakulam


പറവൂര്‍: ആലുവക്ക് സമാനമായി വെള്ളപ്പൊക്ക ദുരിതം കാര്യമായി ബാധിച്ച പറവൂര്‍ ഭാഗത്തും മിക്കവാറും എല്ലാ റോഡുകളും വെള്ളത്തില്‍ തന്നെയാണ്. അത്താണി വെടിമറ, പട്ടം മാഞ്ഞാലി,അയിരൂര്‍ തുരുത്തിപ്പുറം,പഴംപള്ളി തുരുത്ത്, എച്ച്.എസ്. ചേന്ദമംഗലം, കരിപ്പായിക്കടവ്, അല്‍ ജലീല്‍ റോഡ്, ആരങ്കാവ് കരിമ്പാടം,പാലിയന്തറ കുളിക്കടവ്, മാഞ്ഞാലി ലൂപ്പ് എന്നീ റോഡുകള്‍ നിലവില്‍ സഞ്ചാരയോഗ്യമല്ല. എന്നാല്‍ പറവൂര്‍ ചെറായി റോഡ് പൂര്‍ണ്ണമായും വാഹനഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

അങ്കമാലി: അങ്കമാലി ഭാഗത്താണ് കൂടുതല്‍ റോഡുകള്‍ വാഹന ഗതാഗതത്തിന് യോഗ്യമായിട്ടുള്ളത്. എം.സി. റോഡ്, കാലടി മഞ്ഞപ്ര, കരിയാട് മറ്റൂര്‍, കാലടി മലയാറ്റൂര്‍, മൂക്കന്നൂര്‍ ഏഴാറ്റുമുഖം, മഞ്ഞപ്ര അയ്യമ്പുഴ, ബെത്‌ലഹേം കിടങ്ങൂര്‍, കറുകുറ്റി പാലിശ്ശേരി, അങ്കമാലി മഞ്ഞപ്ര തുടങ്ങി പ്രധാനപ്പെട്ട റോഡുകളിലെല്ലാം വെള്ളമിറങ്ങിയിട്ടുണ്ട്.

കളമശ്ശേരി: കളമശ്ശേരിയിലൂടെ കടന്നുപോകുന്ന ദേശീയപാത ഞായറാഴ്ച തുറന്നിട്ടുണ്ട്. ഏലൂര്‍,കളമശ്ശേരി ഭാഗത്തുള്ള മറ്റ് റോഡുകളിലെയും വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. വാഹനഗതാഗതത്തിന് പ്രശ്‌നങ്ങളില്ല. മുട്ടാര്‍, ആറാട്ടുകടവ് പാലങ്ങളിലൂടെയും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലൂടെയുള്ള ഗതാഗതവും പുനസ്ഥാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Recommended Video

cmsvideo
Morning News Focus | മഴ ദുർബലം; ജാഗ്രതാനിർദേശം പിൻവലിച്ചു | Oneindia Malayalam

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Ernakulam
English summary
Ernakulam Local News about rain in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X