പ്രളയ ബാധിതർക്കുള്ള കിറ്റ് വിതരണം അന്തിമഘട്ടത്തില്‍ 42,160 കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറിയെന്ന് എറണാകുളം കളക്‌ടർ
കാക്കനാട്: പ്രളയ ദുരിത ബാധിതരായ 42,160 കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് തഹസില്‍ദാര്‍മാര്‍ മുഖേന അടിയന്തര ധനസഹായമായി 10000 രൂപ വീതം കൈമാറി. ദുരിത ബാധിതര്‍ക്കുള്ള കിറ്റ് വിതരണം ജില്ലയില്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
പ്രളയബാധിതര്‍ക്കുള്ള കിറ്റ് വിതരണവും ധനസഹായ വിതരണവും സംബന്ധിച്ച് കാക്കനാട് പ്ലാനിംഗ് ഹാളില്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 42,160 കുടുംബങ്ങളുടെ അക്കൗണ്ടില്‍ അടിയന്തര ധനസഹായമെത്തി. കണയന്നൂരില്‍ 3145, കൊച്ചി 1416, ആലുവ 12889, പറവൂര്‍ 11152, കുന്നത്തുനാട് 6533, മൂവാറ്റുപുഴ 4999, കോതമംഗലം 2026 വീതം കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്.

ദേശീയ തൊഴിലുറപ്പ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 200 എഞ്ചിനീയര്‍മാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഐ.ടി. മിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, ഓഡിറ്റ് വകുപ്പ്, പ്ലാനിംഗ് വകുപ്പ്, ഇലക്ട്രോണിക് ആന്റ് സ്റ്റാറ്റിസ്റ്റിക്ക് വകുപ്പ്, സന്നദ്ധ സേവകരായി എത്തിയവര്‍ എന്നിവരുടെ സഹായത്തോടെ റെക്കോഡ് വേഗത്തിലാണ് വിവര ശേഖരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തുന്ന വിവരശേഖരണം 92% പൂര്‍ത്തിയായി. പ്രളയം നേരിട്ട് ബാധിച്ച 1,74,589 കുടുംബങ്ങളില്‍ 161181 കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 2238 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബി എല്‍ ഒമാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ഏകീകരിച്ച് ബ്ലോക്ക് ഓഫീസിലേക്കയച്ച് ഡേറ്റ എന്‍ട്രി നടത്തും. തുടര്‍ന്ന് തഹസില്‍ദാര്‍ വെരിഫൈ ചെയ്ത ശേഷമാണ് അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിന് നടപടി സ്വീകരിക്കുന്നത്.
14 ക്യാംപുകളാണ് ജില്ലയില്‍ അവശേഷിക്കുന്നത്. 847 പേരാണ് ക്യാംപിലുള്ളത്. ആലുവയില്‍ നാല് ക്യാംപുകളില്‍ 56 കുടുംബങ്ങളിലെ 193 പേരാണുള്ളത്. പറവൂരില്‍ 8 ക്യാംപുകളിലായി 181 കുടുംബങ്ങളിലെ 614 പേരാണുള്ളത്. കണയന്നൂരില്‍ 2 ക്യാംപുകളിലായി 14 കുടുംബങ്ങളിലെ 40 പേരാണ് കഴിയുന്നത്.
ദുരിതാശ്വാസ കിറ്റുകളും അടിയന്തര ധനസഹായവും വിതരണം ചെയ്യുന്നതിന് കുറ്റമറ്റ സംവിധാനമാണ് ജില്ല ഭരണകൂടം തയാറാക്കിയിരിക്കുന്നത്. തഹസില്‍ദാര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റുകള്‍ ഏതെങ്കിലും മേഖലകളില്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധിച്ച് കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
വിവിധ വകുപ്പ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, പോലീസ്, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരടക്കം 2300 പേരാണ് കിറ്റ് തയാറാക്കുന്നത്. പ്രളയബാധിത മേഖലകളിലെ പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 6000 ഗ്യാസ് സിലിണ്ടറുകള്‍ ബിപിസിഎല്ലിന്റെ സഹകരണത്തോടെ വിതരണം ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീല ദേവി, ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ എസ്. ഷാജഹാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications