എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദമായ അയിനി തോട് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

മരട്: മരട് അയിനി തോടിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയ്യേറിയത് മൂലം തോടിന്റെ വീതി കുറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. മരടിന്റെ പ്രധാന നീരൊഴുക്ക് ചാനലായിരുന്നു അയിനി തോട്. മരടിന്റെ വിവിധ ഡി വിനു കളിലെ കാനകൾ വഴി വരുന്ന വെള്ളം അയിനി തോട് വഴിയാണ് പുഴയിലേക്ക് ഒഴുകിയിരുന്നത്.

എന്നാൽ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം മൂലവും, അടിഞ്ഞുകൂടുന്ന മാലിന്യം മൂലവും നീരൊഴുക്ക് തടസ്സപ്പെടുകയും തന്മൂലം കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ വീടുകൾ വെള്ളം കയറിയത് മൂലം മാറ്റി പാർപ്പിക്കേണ്ടതായും വന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിട്ടി ഉദ്യോഗസ്ഥരും, ജില്ലാ കലക്റ്ററും സ്ഥലം സന്ദർശിച്ചിരുന്നു.

Ayinithode

നഗരസഭ ഭരണാധികാരികളുടേയും വിവിധ ഡിപ്പാർട്ടുമെൻറ് ഉദ്യോഗസ്ഥന്മാരുടേയും യോഗം കലക്ട്ര റേറ്റിൽ വിളിച്ചു ചർച്ച ചെയ്ത തിന്റെ അടിസ്ഥാനത്തിൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു നീരൊഴുക്ക് സുഖമമാക്കുന്നതിന് മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകുകയുണ്ടായി. തുടർന്ന് നഗരസഭ ചെയർപേഴ്സൻ സുനില സിബിയുടേയും, പൊതുമരാമത്ത് ചെയർമാൻ ബോബൻ നെടുംപറമ്പിലിന്റേയും നേതൃത്വത്തിൽ കൈയ്യേറിയ സ്വകാര്യ വ്യക്തികളുമായി സംസാരിച്ചു കൈയ്യേറ്റങ്ങൾ പൊളിച്ചുനീക്കി തോടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നട പടി ആരംഭിച്ചു.

Ernakulam
English summary
Ernakulam Local News about river encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X