സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു: അപകടം കൊച്ചിയില്‍!
കൊച്ചി: സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കലൂര്‍ ജഡ്ജസ് അവന്യുവില്‍ താമസിക്കുന്ന അശോക് ബോറാനയുടെ മകന്‍ ജയറാം (18) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടു അഞ്ചോടെ കലൂര്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം. കലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ജയറാം. ഇതേ ദിശയില്‍ സഞ്ചരിച്ച സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ തട്ടി ജയറാം ബസിനടിയില്‍പ്പെടുകയായിരുന്നു.

റോഡിലേക്ക് വീണ ജയറാമിന്റെ ദേഹത്തു കൂടി ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ജയറാം മരിച്ചു. കലൂര്‍ സെവന്‍ത് ഡേ അഡ്വവെന്റിസ്റ്റ് സ്‌കൂളില്‍ നിന്ന് പ്ലസ് ടൂ പൂര്‍ത്തിയാക്കിയ ജയറാം തുടര്‍പഠനത്തിന് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. മാതാവ്: സുശീല ബോറാന. സഹോദരങ്ങള്‍: ഭാരത്, ഭാഗ്യശ്രീ. ശവസംസ്‌കാരം ശനിയാഴ്ച വൈകുന്നേരം ഇടപ്പള്ളി പൊതുശ്മാശാനത്തില്‍ നടക്കും.












Click it and Unblock the Notifications