എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെല്ലാനത്തെ കടലാക്രമണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളക്ടർ വിലയിരുത്തി!

  • By Desk
Google Oneindia Malayalam News

പള്ളുരുത്തി: ചെല്ലാനത്ത് ശക്തമായ കടലാക്രമണമുണ്ടായ സ്ഥലങ്ങളിൽ ഇറിഗേഷൻ വകുപ്പ് നടന്നിയ താല്‍ക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള മറുവക്കാട്, ബസ്സാർ, വേളാങ്കണ്ണി പ്രദേശങ്ങൾ സന്ദർശിച്ചു.

ഒാഖിയെ തുടർന്ന് ഉണ്ടായ കടൽകയറ്റത്തിൽ ചെല്ലാനത്തിന്റെ തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാകുയും രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തതോടെ ജനങ്ങൾ നടത്തിയ ശക്തമായ സമരത്തെ തുടർന്ന് കടൽഭിത്തി തകർന്ന സ്ഥലങ്ങിൽ 8 കോടി രൂപയുടെ ജിയോ ട്യൂബ് ഉൾപ്പെടെയുളള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും മഴക്കാലമെത്തും മുൻപ് പ്രവർത്തികൾ ആരംഭിക്കാൻ പോലും കിഞ്ഞില്ല.

Ernakulam

മെയ്മാസം അവസാന ദിവസങ്ങളിൽ കടൽകയറ്റം ശക്തമായ തോടെ നാട്ടുകാർ വീണ്ടും തീരദേശ ഹർത്തലുൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് മെയ് 29 ന് കളക്ടർ സമരസമിതിയുമായി വീണ്ടും ചർച്ച നടത്തുകയും അടിയന്തിര പ്രതിരോധ നടപടികളെന്ന നിലയിൽ ജിയോടെക്സ്റ്റൈൽ ബാഗുകൾ ഉപയോഗിച്ച് കടൽകയറ്റം ശക്തമായ ഇടങ്ങളിൽ മണൽ വാട നിർമ്മിക്കുന്നതിനും കടൽ വെള്ളം ഒഴുകി പോകുന്നതിന് ഉപ്പത്തക്കാട് തോടും, വിജയൻ കനാലും ആഴം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു.

എന്നാൽ ആയിരം ജിയോ ബാഗുകൾ ആവശ്യമായിരിക്കെ വെറും 250 എണ്ണം മാത്രമാണ് ഇവിടെ എത്തി ചേർന്നത്. ഉപ്പത്ത കാട് തോടിന്റ ആഴം വർദ്ധിപ്പികുന്ന പ്രവർത്തികൾ ബസ്സാറിലും കമ്പിനിപ്പടിയിലും ഭാഗികമായി മാത്രമാണ് നടന്നട്ടുള്ളത്. വിജയം കനാൽ ഇപ്പോഴും മണ്ണടിഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. കളക്ടറേയും RD0 അടക്കമുള്ള ഉദ്യോഗസ്ഥരേയും സമരസമിതി നേതാക്കൾ കാര്യങ്ങൾ ബോധ്യപ്പെടുത്തി.

മണൽ വാരൽ നിരോധനം ഏർപ്പെടുത്തുന്നതിനു മുൻപ് ചെയ്തിരുന്നതു പോലെ മണൽ വരാൻ പ്രദേശവാസികളായ തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രത്യേക പാസ്സുകൾ നൽകിയാൽ മണൽതിട്ട എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടികളെടുക്കാൻ ഫോർട്ടുകൊച്ചി ആർ ഡി ഒ യ്ക്കും, ഇറിഗേഷൻ എക്സി.ഇൻജിനീയർക്കും കളക്ടർ നിർദ്ദേശം നൽകി.

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ഷീലാ ദേവി, തഹസിൽദാർ അംബ്രോസ്, വില്ലേജ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരും, പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ജനറൽ കൺവീനർ ടി.എ. ഡാൽ ഫിൻ, സമിതി അംഗങ്ങളായ ഫാ.മൈക്കിൾ പുന്നക്കൽ, ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ, ജെർവിൻ ജോസഫ്, ജിൻസൻ വെളുത്ത മണ്ണുങ്കൽ, നോബി അരിവീട്ടിൽ, പി.ജെ. ആംസ്ട്രോങ്ങ്, ഷിബു മച്ചിങ്കൽ തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Ernakulam
English summary
Ernakulam Local News about sea erosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X