എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധികൃതരുടെ കൃത്യവിലോപം... ഷലീലയ്ക്ക് നഷ്ടമായത് സ്വന്തം കിടപ്പാടം, നഷ്ടപെട്ടത് ഒറ്റമുറി വീട്!

  • By Desk
Google Oneindia Malayalam News

കൊച്ചി: വീടിനു ഭീഷണിയായി നില്‍ക്കുന്ന സമീപവാസിയുടെ പുരയിടത്തിലെ മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി പഞ്ചായത്തിലും വില്ലേജ് ഓഫിസിലും റവന്യു ഡിവിഷണല്‍ ഓഫിസിലും കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അവസാനം കഴിഞ്ഞ ദിവസം ഈ മരം വീടിനു മുകളില്‍ പതിച്ചുണ്ടായ അപകടത്തില്‍ നിന്നും ഷലീലയും മകന്‍ അനുരാഗും രക്ഷപെട്ടത് തലനാരിഴക്ക്.

അപകടത്തില്‍ നിന്നു രക്ഷപെട്ടുവെങ്കിലും വര്‍ഷങ്ങളായി സ്വരൂപിച്ച് കെട്ടിപൊക്കിയ ഒറ്റമുറി വീടിന്റെ ഒരുഭാഗം തകര്‍ന്നു. ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ സൗത്ത് വെള്ളാരപ്പിള്ളി പത്തില്‍ വീട്ടില്‍ ഷലീല പുഷ്‌കരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. വീടിനു സമീപത്ത് കുഴുപ്പിള്ളി വീട്ടില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ രണ്ടു കൂറ്റന്‍ മരങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ഇവരുടെ വീടിനു മുകളിലേക്ക് പതിച്ചത്. അസുഖബാധിതയായ ഷലീലയും മകന്‍ അനുരാഗും വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് മഴയില്‍ മരം മറിഞ്ഞുവീണത്.

Shaleelas home

വൈദ്യുതി പോസ്റ്റിലും മറ്റൊരുമരത്തില്‍ തട്ടിയും വീണതിനാലാണ് അനുരാഗിന്റെ കുടുംബം മഴക്കൊപ്പം ഒലിച്ചുപോകാതിരുന്നത്. മറ്റൊരുമരത്തില്‍ തട്ടിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞെങ്കിലും ഏഴുവര്‍ഷം കൊണ്ട് ഷലീല കെട്ടിപൊക്കിയ ഒറ്റമുറി വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നുപോയത്. വീടിനോട് ചേര്‍ന്നുള്ള തറവാടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഈ വീട്ടില്‍ കഴിയാനാകാത്ത അവസ്ഥയിലാണ് ഷലീലയും കുടുംബവും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സമീപവാസിയുടെ പറമ്പിലെ മരം വീടിനു ഭീഷണിയായി ചെരിഞ്ഞാണ് നില്‍ക്കുന്നതെന്ന് ശ്രീമൂല നഗരം പഞ്ചായത്തില്‍ ഷലീല പരാതി നല്‍കിയത്. തുടര്‍ച്ചയായി സ്ഥലമുടമയോട് മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടാകാഞ്ഞിട്ടാണ് പഞ്ചായത്തിനെ സമീപിച്ചത്. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. 'അവരുടെ കൈയ്യോകാലോ പിടിച്ച് അത് വെട്ടിമാറ്റാന്‍ നോക്ക്....അല്ലാതെ ഈ പേപ്പറുമായി ഇങ്ങനെ നടന്നിട്ട് കാര്യമൊന്നുമില്ല.' - പഞ്ചായത്ത് ഓഫീസില്‍ നിന്നു ലഭിച്ച മറുപടി ഇതായിരുന്നുവെന്ന് അനുരാഗ് പറഞ്ഞു.

തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലുള്ള റവന്യു ഡിവിഷണല്‍ ഓഫീസില്‍ പരാതി നല്‍കി. ആര്‍ഡിഒ യുടെ നിര്‍ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫീസര്‍ മരം മുറിച്ചുമാറ്റണമെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതനുവരിച്ച് റവന്യു ഡവിഷന്‍ ഓഫീസ് അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാന്‍ കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിട്ടു. എന്നാല്‍ ഇത്തരത്തില്‍ നൂറുകണക്കിന് റിപ്പോര്‍ട്ടുകളാണ് ഇവിടെയുള്ളതെന്ന മറുപടിയാണ് അധികാരികളില്‍ നിന്നും ലഭിച്ചത്. മരം മുറിക്കണമെന്ന് ഉത്തരവ് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണങ്കിലും അവര്‍ അത് നടത്തിയില്ലെന്ന് അനുരാഗ് പറയുന്നു. അധികൃതരുടെ ഈ കൃത്യവിലോപത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇവര്‍.

Ernakulam
English summary
Ernakulam Local News about Shaleela's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X