കൊച്ചിയില്‍ ഒച്ചു ശല്യം രൂക്ഷമാകുന്നു: വീടുകള്‍ക്ക് അകത്തും പുറത്തും പരക്കെ ഒച്ചുകള്‍!
നെട്ടൂർ: മരട് നഗരസഭാ പ്രദേശമായ നെട്ടൂരിൽ ഒച്ചു ശല്യം ഏറി വരുന്നതായി പരാതി. വർഷക്കാലമായതോടെയാണ് ഈ ഭാഗങ്ങളിൽ ഒച്ചു ശല്യം രൂക്ഷമായി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപും മരടിന്റെ വിവിധ പ്രദേശങ്ങളിൽ ധാരാളം ഒച്ചുകളെ കണ്ടെത്തിയെങ്കിലും സ്ഥലം കൗൺസിലർമാർ അടിയന്തിരമായി ഇടപെടുകയും നഗരസഭ ഒച്ചുകളെ തുരത്താനുള്ള സംവിധാനം ഒരുക്കുകയമുണ്ടായിരുന്നു.

എന്നാൽ 30-ാം ഡിവിഷനിലെ അമ്പലക്കടവ് ഭാഗത്തും, ചില വീടുകളിലും, പരിസര പ്രദേശത്തും ഇന്നേവരേ ഇവയെ തുരത്താനുള്ള യാതൊന്നും ചെയ്തിട്ടില്ല. വീടുകളുടെ അകത്തും മറ്റും ഒച്ചുകൾ കയറാൻ തുടങ്ങിയിരിക്കുന്നതായി റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഈ പ്രദേശമാകെ മാലിന്യ നിഷേപമുള്ള സ്ഥലം കൂടി യാണ്. റെയിൽവേ ഗേറ്റ് പരിസരം എന്നു വേണ്ട ഒഴിഞ്ഞ പറമ്പുകൾ ഇവയെല്ലാം മാലിന്യ നിക്ഷേപമുള്ള സ്ഥലമാണ്. അധികാരികൾ ഇത് കാണാതെ പോകുന്നതിനോട് ജനങ്ങൾക്കു അതൃപ്തിയേറെയാണ്. എത്രയും വേഗം ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാകണമെന്നും, പരിസരവാസികൾ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications