Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിക്കും

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനാരംഭിക്കും. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത്. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും, വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആശുപത്രി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞത്.

വെള്ളം കയറിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഗ്രൗണ്ട് ഫ്‌ളോറിലെ ഐ.പി.വാര്‍ഡ്, ഫസ്റ്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഓഫീസ്, ഒ.പി.അടക്കമുള്ളവ മുങ്ങി പോയിരുന്നു. നിരവധി ഉപകരണങ്ങളും വിലപ്പെട്ട രേഖകളും നശിച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിപോയ ആശുപത്രിയുടെ കിണറും സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചീകരിച്ചിരുന്നു.

Moovattupuzha

വെള്ളപൊക്കത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തിങ്കളാഴ് ഒ.പിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്.വെള്ളപൊക്കത്തെ തുടര്‍ന്ന് മലിനമായ ആശുപത്രിയുടെ ഫസ്റ്റ് ഫ്‌ളോറില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പെയിന്റിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്.

ഫസ്റ്റ് ഫ്‌ളോറിലെ പെയിന്റിംഗ് ജോലികളും ഇലക്ട്രിക് ജോലികളും പൂര്‍ത്തിയാക്കിയശേഷം ഒ.പി.യുടെ പ്രവര്‍ത്തനം ഫസ്റ്റ് ഫ്‌ളോറിലേയ്ക്ക് മാറ്റും, ഇലക്ട്രിക് ജോലികള്‍ തീര്‍ത്തശേഷമാണ് വെള്ളപൊക്കത്തെ തുടര്‍ന്ന് മാറ്റിയ ലാബിന്റെ കൃമീകരണം നടത്താന്‍ കഴിയുകയുള്ളു. ലാബ് ഒരുക്കിയ ശേഷമായിരിക്കും. ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളായ സീതാലയം, സദ്ഗമയ, വന്ധ്യതാനിവാരണ ക്ലിനിക്ക്, ലഹരി വിമുക്ത ക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

തിങ്കളാഴ്ച ആശുപത്രിയുടെ ഒ.പിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആശുപത്രി സൂപ്രണ്ട് എം.ആര്‍.ഷീല പറഞ്ഞു. രണ്ട് ഡോക്ടര്‍മാരുടെ സേവനത്തിനോടൊപ്പം അവശ്യ മരുന്നുകളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടന്നും സൂപ്രണ്ട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08



keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+