എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുമ്പിച്ചാൽ ജലസംഭരണിയിൽ ജലം നിറം മാറി ഒഴുകുന്നു; ജനം ആശങ്കയിൽ

  • By Desk
Google Oneindia Malayalam News

ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയിലെ വെള്ളത്തിന് കറുത്ത നിറം. ഉപരിതലത്തിൽ ഓയിൽ പാടയും കെട്ടികിടക്കുന്നു. നാലാം മൈലിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലകളിൽ നിന്നും സംസ്കരിക്കാത്ത മലിനജലം തുറന്നു വിടുന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് സമീപവാസികൾ പറയുന്നു. റീ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ നോക്കുകുത്തിമത്രമാണ്.

മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

വെള്ളത്തിന് ദുർഗന്ധമുണ്ട്. ഇത് കിണറുകളിലേക്ക് വ്യാപിക്കുമോ എന്ന ഭയത്തിലാണ് പരിസരവാസികൾ . വ്യവസായശാലകളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നതിനെതിരെ നിരന്തരമായ പരാതികൾ ഉള്ളതാണ്. വെള്ളത്തിലിറങ്ങിയാൽ ചെറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതു കൊണ്ട് കുളിക്കാനും അലക്കാനും കഴിയാത്ത അവസ്ഥ കാലങ്ങളായി നിലനിൽക്കുകയാണ്.

Thumbichal water reservoir

ഡോ.അംബേദ്കർ സ്മാരക ലൈബ്രറി ഇതുസംബന്ധിച്ച് ഓംബുഡ്സ്മാനു നൽകിയ പരാതിയിൽ മലിനജലം തടയുന്നതിന് നടപടിയെടുക്കണമെന്ന് കീഴ്മാട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പ്രശ്നത്തിന് പരിഹാരം കണ്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.അംബേദ്കർ സ്മാരക ലൈബ്രറി ഭാരവാഹികൾ പഞ്ചായത്ത് ഹെൽത്ത് ഇൻപെക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.
Ernakulam
English summary
Ernakulam Local News about Thumbichal water reservoir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X