എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരസ്യത്തിന് വേണ്ടി നിർമ്മിച്ച കൂറ്റൻ ടവറുകൾ ഭീഷണിയാകുന്നു; നാട്ടുകാർക്ക് ദുരിതം, ടവർ ചരിഞ്ഞ് റോഡിലേ

  • By Desk
Google Oneindia Malayalam News

കാക്കനാട്: തിരക്കേറിയ റോഡില്‍ പരസ്യം ബോര്‍ഡിനായി സ്ഥാപിച്ച കൂറ്റന്‍ ടവര്‍ നിലം പൊത്താവുന്ന അവസ്ഥയില്‍. കെബിപിഎസ്സിന് പടിഞ്ഞാറെ കവാടത്തിന് മുന്നിലാണ് അപകട ഭീഷണിയായി ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡരികില്‍ സ്ഥാപിച്ച കുറ്റന്‍ ടവര്‍ മഴക്കാലമായതോടെ ചരിഞ്ഞു റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.

ടവറിന് മുകളില്‍ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനത്തിന്റെ കൂറ്റന്‍ ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടവര്‍ റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് ചെയ്യാതെ മണ്ണിന് മുകളില്‍ ടവര്‍ സ്ഥാപിച്ചതാണ് അപകട ഭീഷണിയായത്. സീപോര്‍ട് റോഡില്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്ന ടവറുകള്‍ അപകടാവസ്ഥയിലാണ്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Tower

മുനിസിപ്പല്‍ പ്രദേശത്ത് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജിഎസ്ടി പ്രശ്‌നത്തെ തുടര്‍ന്ന് നഗരസഭ നിര്‍ത്തി വെച്ചിരിക്കുകയാണ്. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നഗരസഭ കരാര്‍ നല്‍കുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നൂറ് കണക്കിന് അനധികൃത പരസ്യബോര്‍ഡുകളാണ് വ്യാപകമാകുന്നത്. വന്‍കിട സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ക്ക് യാതൊരുവിധ നിയന്ത്രണമില്ലാതെ നഗരസഭ പരിധിയില്‍ വ്യാപമായി.
Ernakulam
English summary
Ernakulam Local News about tower in road side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X