എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയാറിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു: അപകടമരണം പുറപ്പിള്ളിക്കാവില്‍!

  • By Desk
Google Oneindia Malayalam News

പറവൂർ: കരുമാല്ലൂർ പഞ്ചായത്തിലെ പുറപ്പിള്ളിക്കാവിൽ പെരിയാറിൽ കുളിയ്ക്കാനിറങ്ങി യ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കോട്ടുവള്ളി കൈതാരം പുളിയത്ത് മുക്കുങ്കൽ ജോഷിയുടെ മകൻ ദീക്ഷിത്ത് (17) കൈതാരം നന്ദനത്തിൽ സന്തോഷിന്റെ മകൻ ദേവാനന്ദ് (20) എന്നിവരാണ് മരിച്ചത്. പുറപ്പിള്ളിക്കാവു് റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായിട്ടാണ് പത്തുപേരടങ്ങുന്ന സൃഹൃദ് സംഘം കുളിയ്ക്കാനെത്തിയത്.

പുഴയുടെ മേൽത്തട്ടു ശാന്തമാണെങ്കിലും റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ അടിയൊഴുക്കും ചുഴിയും ശക്തമാണ്. നാട്ടുക്കാരുടെ വിലക്കിനെ മറികടന്നാണ് നാലു ചെറുപ്പക്കാർ പുഴയിലേക്കിറങ്ങിയത്.' രണ്ടു പേർ ഇറങ്ങിയ ഉടനെഒഴുക്കിൽപ്പെട്ടതോടെ മറ്റുള്ളവർ ഇറങ്ങിയില്ല നാലുപേരിൽ രണ്ടു പേരെ ഓടികൂടിയ നാട്ടുകാർ രക്ഷപ്പെടുത്തുതുകയായിരുന്നു.

accidentaldeath

പൊലിസും ഫയർഫോഴസും നേവിയും മണിയ്ക്കുകളോളം തിരച്ചിൽ നടത്തിയതിനു് ശേഷമാണ് രണ്ടു പേരുടെയും ജഡം കണ്ടെടുത്തത്.ആദ്യം കണ്ടെടുത്തതു്ദിഷിത്തിന്റെ ജഡമാണ്.അപകടം നടന്ന സ്ഥലത്ത് നിന്നു തന്നെ ദിക്ഷിത്തിന്റെ ജഡം കണ്ടെടുത്തതു്. സമീപത്തു നിന്നു തന്നെ ചെളിയിൽ ചൂണ്ടനിലയിലാണ് രാത്രി ഏഴരയോടെ ദേവാനന്ദിന്റെ ജഡം കണ്ടെടുത്തത്. രണ്ടു പേരുടെയും ജഡം പറവൂർ താലൂക്ക് ഗവ: ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

കൈതാരം സ്വദേശികളായ അക്ഷയ രാജിനെയും രാഹുലിനെയുമാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. മരിച്ച ദീക്ഷിതിന്റെ മാതാവുലി ജി.സഹോദരി ശീതൾ.ദേവാനന്ദിന്റെ മാതാവു തൃശൂർ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ രാജേശ്വരിയാണ്. സഹോദരൻ ദേവരാജൻ. സംഭവമറിഞ്ഞു വിഡി സതീശൻ എംഎൽഎ, മുൻ എം എൽ എ പി.രാജു, ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ടു യേശുദാസ് പറപ്പിള്ളി . കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടു ജി ഡി ഷിജൂ ,ദുരന്തനിവരാണ അതോറിറ്റിയുടെ ചുമതലയുള്ള ഡ പ്യൂട്ടി കളക്ടർ പി.ഡി.ഹിലാ ദേവി, തഹസിൽദാർ എം.എച്.ഹരീഷ്, ഡപ്യൂട്ടി തഹസിൽദാർ ടി എഫ് ജോസഫ്, കരുമാല്ലൂർ വില്ലേജ് ഓഫിസർ രാജിവു എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്കി.

Ernakulam
English summary
ernakulam local news two dies in Periyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X