എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറവൂരിൽ കെഎസ്ഇബി രണ്ടു സബ്ഡിവിഷൻ ഓഫീസുകൾ നിർത്തുന്നു:

  • By Desk
Google Oneindia Malayalam News

പറവൂർ: ചിലവുചുരുക്കലിന്റെ കെ എസ് ഇ ബി പറവൂരിലെ രണ്ടു സബ് ഡിവിഷനുകൾ നിർത്തുന്നു.ഈ സബ് ഡിവിഷനുകളിലുള്ള 6 സെക്ഷനുകളുടെ ചുമതല പറവൂർ സബു ഡിവിഷന്റെ കീഴിലാക്കും. നിലവിലുള്ള മൂന്നു സെക്ഷനുകളുടെ ചുമതലകൾപ്പോലും ശരിയാം വിധം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുന്ന പറവൂർ സബ് ഡിവിഷനിലെ കാര്യങ്ങൾ ഇതോടെ കുളമാവും. ഇതോടെ പറവൂർ സബ് ഡിവിഷനിൽ 1.25 ലക്ഷം ഉപഭോക്താക്കളാവും' നിലവിൽ 50000ത്തിൽ താഴെ മാത്രം ഉപഭോക്കാക്കളെ കൈകാര്യം ചെയ്യുന്ന പറവൂർ സബ് ഡിവിഷന് ഇത്രയും വലിയ ഭാരം താങ്ങാനാവില്ല.

പറവൂരിൽ സബ് മൂന്നു സബ് ഡിവിഷനുകളിലായി 9 സെക്ക് ഷനുകളാണ് പ്രവർത്തിയ്ക്കുന്നത്. വടക്കുമ്പുറം സബ് ഡിവിഷന് കീഴിൽ മൂത്തകുന്നം (9143 ഉപഭോക്താക്കൾ ) ചേന്ദമംഗലം (12604) വടക്കേക്കര (8230) വരാപ്പുഴ സബ് ഡിവിഷനു കീഴിൽ വരാപ്പുഴ (19336) ആലങ്ങാടു (10641) ഏഴിക്കര (9345) പറവൂർ സബ് ഡിവിഷന് കീഴിൽ പറവൂർ (18049) മന്ദം (15490 ചെറായി (20388) എന്നിങ്ങനെയായിരുന്നു പ്രവർത്തന ഘടന. ഇത്രയും സെക്ഷന് കീഴിലുള്ള ഉപഭോക്താക്കൾ ഇനി ഒറ്റ സബ്ഡിവിഷൻ കീഴിൽ പ്രവർത്തിയ്ക്കണമെന്നാണംകെ എസ് ഇ ബിയുടെ തീരുമാനം.

ernakulam-map

വൈദ്യുതി വിതരണത്തെ കുറിച്ചു ഒട്ടനവധി പരാതികളുള്ള ഈ മേഖലയിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിയ്ക്കുന്നതാണ് കെ.എസ്ഇബിയുടെ തിരുമാനം. ഈ രണ്ടു സബ്ഡിവിഷനുകളിലെ ജീവനക്കാരും പ്രതിസന്ധിയിലായി. ജീവനക്കാർക്കു എങ്ങോട്ടേക്കാണ്ട് സ്ഥലം മാറ്റം ലഭിയ്ക്കുന്ന ചിന്തയിലാണ് പലരും. സി പി എം നേതാവു എസ് ശർമ്മ എം എൽ എ യുടെ ഭാര്യ കെ.എസ് ആശയാണ് നിർത്തലാക്കുന്ന വടക്കുമ്പുറം സബ്ഡിവിഷനിലെ അസി എക്സി' എഞ്ചിനിയർ. ആശയെ ഇടമലയാറിലേക്കു സ്ഥലം മാറ്റിയിട്ടുണ്ടു. ഭരണകക്ഷി എംഎൽഎയുടെ ഭാര്യ എന്നതിലുപരി സി പി എം യൂണിയന്റെ സംസ്ഥാന കമ്മറ്റി മെമ്പർ കൂടിയാണ് ആശ.മറ്റു ജീവനക്കാരും സ്ഥലമാറ്റത്തെ കുറിച്ചുള്ള ആശങ്കയിലാണ്.

Ernakulam
English summary
ernakulam-local-news two kseb sub division offices going to close.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X