എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നിത്തലയെ തള്ളി കോൺഗ്രസ് എംഎൽഎ; സൈന്യത്തിന്‍റെ രക്ഷാപ്രവർത്തനം പരാജമെന്ന് വിഡി സതീശൻ

  • By Desk
Google Oneindia Malayalam News

പറവൂർ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സൈനത്തെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് എംഎൽഎ വി.ഡി സതീശൻ. സൈന്യത്തിന് തോന്ന്യയ പോലെയായിരുന്നുവെന്നാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി ഡി സതീശൻ.

എട്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു; മഴ കുറയും, കനത്ത മഴ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം!!

പ്രളയം ബാധിച്ച് ദുരിതക്കയത്തിലായവരുടെ ജീവൻ രക്ഷിക്കാനെന്ന പേരിലെത്തിയ ആർമിസേന വന്നതെന്തിനാണെന്നാണ് നാട്ടുകാരും പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും ഒരുപോലെ ചോദിക്കുന്നത്. ആർമി എത്തിയെന്നറിഞ്ഞപ്പോൾ ഇനിയെല്ലാം അവർ നോക്കിക്കോളുമെന്ന ധൈര്യമായിരുന്നു എല്ലാവർക്കും. എന്നാൽ അവരുടെ കാര്യപ്രാപ്തിയിൽ അത് കണ്ടില്ലെന്ന് മാത്രമല്ല. നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാതെ അവർ ചെയ്തതെല്ലാം അവർക്ക് തോന്ന്യയ പോലെയായിരുന്നുവെന്നാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി ഡി സതീശൻ എംഎൽഎയും റവന്യൂ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടത്.

Kochi


പ്രളയ ബാധ്യത പ്രദേശങ്ങളിൽ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താൻ സ്ഥലങ്ങൾ നിശ്ചയിച്ചു കൊടുത്തെങ്കിലും ഇവരെ ബന്ധപ്പെടുന്നതിനുള്ള മൊബൈൽ നമ്പറുകളൊന്നും സൈന്യം നൽകിയിരുന്നില്ല. എല്ലാം പിന്നീട് വാട്സാപ്പ് അയ്ച്ച് തരാമെന്ന് പറഞ്ഞിട്ടാണ് ഇവർ പോയത്. എന്നാൽ അതൊന്നും പിന്നീടുണ്ടായില്ല. ആർമിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആദ്യ ദിവസം തന്നെപരാജയപ്പെട്ടു.നിരവധി കേന്ദ്രങ്ങളിൽ നിന്നും ജീവൻ രക്ഷക്കായുള്ള സന്ദേശങ്ങൾ തുടരെ തുടരെ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ താലൂക്ക് ഹെഡ്കോർട്ടേഴ്സിലെ ഉദ്യോഗസ്ഥരും കുഴഞ്ഞു.മാഞ്ഞാലി തേലത്തുരുത്ത് ഭാഗത്തെത്തിയ സംഘം ആ പ്രദേശത്ത് മാത്രമാണ് രക്ഷ പ്രവർത്തനം നടത്തിയതെന്ന വിവരം സംഘംരാത്രിതിരിച്ചെത്തിയപ്പോഴാണറിയുന്നത്.

മറ്റ് സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങളും കൂടി മാഞ്ഞാലിയിൽ കേന്ദ്രീകരിച്ചതോടെ മറ്റ് പ്രദേശങ്ങളിലുള്ളവരുടെ രോധനങ്ങൾ വനരോധനങ്ങളായി മാറിയ അവസ്ഥയായിരുന്നു. നേവി,ദുരന്തനിവാരണ സംഘം എന്നിവയും, ഹെൽപ്പ് ആൻറ് ഹെൽപ്പലസ്, ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, എ ഐ വൈ എഫ് ,തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ്, പറവൂർ താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരാണ് മറ്റിടങ്ങളിൽ നന്നായി ഇടപെട്ടത്.

Recommended Video

cmsvideo
ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Ernakulam Local News; VD Satheesan's comments about rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X