എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിലെ എട്ട് വില്ലേജ് ഓഫിസുകളിൽ വിജിലൻസ് പരിശോധന

  • By Desk
Google Oneindia Malayalam News

കൊച്ചി: ജില്ലയിലെ എട്ട് വില്ലേജ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായ പരാതികളെ തുടർന്നാണു പരിശോധന നടത്തിയത്. കാര്യമായ ക്രമക്കേടുകൾ കണ്ടെത്താനായില്ല. എളംകുളം, കണയന്നൂർ, മുളവുകാട്, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, ത‌ൃക്കാക്കര നോർത്ത്, രാമേശ്വരം വില്ലേജ് ഓഫിസുകളിൽ ഇന്നലെ ഉച്ചയ്ക്കു 2.30 മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു റെയ്ഡ്.

സേവനാവകാശ നിയമ‌ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നുണ്ടോ, ഇടനിലക്കാർ മുഖേനെ കോഴ വാങ്ങിയാണോ എന്നതടക്കം പരിശോധിച്ചു. പ്രളയക്കെടുതി ദുരിതാശ്വാസം, പോക്കുവരവ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ അപേക്ഷകളിൽ കാലതാമസം ഉണ്ടോയെന്നും പരിശോധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓൺലൈൻ ആയും നേരിട്ടും വില്ലേജ് ഓഫിസുകളിൽ അപേക്ഷകൾ സ്വീകരിക്കും.

Ernakulam

നേരിട്ടുള്ള അപേക്ഷകളിൽ അപേക്ഷകന് രസീത് നൽകണമെന്നും ഓഫിസിലെ ഇൻവേഡ് രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തണമെന്നുമാണ് ചട്ടം. ചില വി‌ല്ലേജ് ഓഫിസുകളിൽ അപേക്ഷ തീർപ്പാക്കാതെ കിടപ്പുണ്ടെങ്കിലും ക‌ൃത്യമായ കാരണം കാണിച്ചിട്ടുണ്ടെന്നു വിജിലൻസിന്‍റെ പരിശോധനയിൽ തെളിഞ്ഞു. ഡിവൈഎസ്പിമാരായ ആർ അശോക്‌കുമാർ, എ അശോക്‌കുമാർ, ടി.എം.വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ernakulam
English summary
Ernakulam Local News: Vigilance, inspection in village offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X