Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമ്പാവൂര്‍ മില്ലുംപടിയില്‍ വെള്ളക്കെട്ട് രൂക്ഷം; വ്യാപാരികളും കാല്‍നട യാത്രക്കാരും ദുരിതത്തില്‍

പെരുമ്പാവൂര്‍: മഴ ശക്തമായതോടെ പെരുമ്പാവൂര്‍ മില്ലുംപടിയില്‍ വെള്ളക്കെട്ട് രൂക്ഷം. വ്യാപാരികളും കാല്‍നട യാത്രക്കാരും ദുരിതത്തില്‍. തിരക്കേറിയ എ.എം റോഡിലെ മില്ലുപടില്‍ ഓടകളില്‍ മണ്ണ് അടിഞ്ഞ് കൂടിയത് വൃത്തിയാക്കാന്‍ കഴിയാതായതാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകുന്നത്.

നഗരത്തില്‍ നിന്നും താഴ്ന്ന പ്രദേശമായതാനിനാല്‍ മഴവെള്ളം ഓടകളിലൂടെ ഒഴുകി മില്ലുംപടിക്ക് സമീപം പാലത്താക്കാട്ടുതാഴം തോട്ടിലേക്കാണ് പതിക്കുന്നത്. എന്നാല്‍ മില്ലുംപടിയില്‍ ഓടകളില്‍ മണ്ണ് അടിഞ്ഞ് കൂടിയതിനാല്‍ ഓടകള്‍ക്ക് മുകളിലൂടെയാണ് വെള്ളം കുത്തിയൊഴുകുന്നത്. ശക്തമായ മഴയില്‍ സമീപത്തെ വ്യപാര കേന്ദ്രങ്ങളിലേക്ക് വെള്ളം ഇരച്ച് കയറുകയാണ്.

Heavy rain

കൂടാതെ തിരക്കേറിയ എ.എം റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. ഓടകളുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ ഓടകള്‍ വൃത്തിയാക്കി പ്രദേശത്ത് വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന് മുസ്‌ലിം ലീഗ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ഇ.യു ഖാദര്‍പിള്ള, ജന.സെക്രട്ടറി മൈതീന്‍ കുന്നത്താന്‍ എന്നിവര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+