എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലനിരപ്പുതാഴുന്നു; ജനങ്ങൾആശങ്കയിൽ, ആലുവ പുഴ കാൽനടയായി മുറിച്ചു കടക്കാം

Google Oneindia Malayalam News

പറവൂർ: പ്രളയത്തിന് പിന്നാലെ ജലസ്രോ തസുകളിലെ ജലനിരപ്പു ക്രമാതീതമായി താഴുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിയ്ക്കുന്നു. വരും ദിവസങ്ങളിൽ വരൾചയും കുടിവെള്ള ക്ഷാമവുമുണ്ടാകുമോയെന്ന ഭീതിയിലാണ് ജനങ്ങൾ. കുളങ്ങളിലേയും കിണറുകളിലെയും പുഴകളിലേയുമെല്ലാം ജലം വല്ലാതെ വറ്റിവരണ്ടിരിയ്ക്കുന്നു. രണ്ടാഴ്ച മുമ്പു കരകവിഞ്ഞു രണ്ടു മീറ്ററും മൂന്നു മീറ്ററുമൊക്കെ ജയരത്തിലൊഴുകിയ പുഴകളാണ് വറ്റിവരണ്ട അവസ്ഥയിലെത്തിയിരിയ്ക്കുന്നത്. കാലവർഷം തുടങ്ങുന്നതിന് മുമ്പു മാർച്ച് ഏപ്രിൽ മാസങ്ങളിലേക്കാൾ താഴ്ത്ത നിലയിലാണ് ജലസ്രോതസുകൾ.

aluvaa

കിണറുകളും കുളങ്ങളും വറ്റിയതോടെ ജനങ്ങൾ ശുദ്ധജലത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകളെ തന്നെയാണു ആ ശ്രയിയ്ക്കുന്നതു്. കണക്കൻക്കടവിൽ ചാലക്കുടി പുഴയിൽ നിന്നുമാണ് പുത്തൻവേലിക്കര പഞ്ചായത്തിലേക്കു ശുദ്ധജലം പമ്പു ചെയ്യുന്നത്.കണക്കൻ കടവു റഗുലേറ്റർ കം ബ്രിഡ്ജിലെ 10 ഷട്ടറുകളിൽ ആറെണ്ണം മാത്രമെ ഇതുവരെ താഴ്ത്താനായിട്ടുള്ളു., വേലിയേറ്റ സമയത്ത് കൊടുങ്ങല്ലൂർ കായലിൽ നിന്നും പെരിയാറിലൂടെ ഒഴുകി വരുന്ന ഉപ്പുവെള്ളം കത്തക്കൻക്കടവുറ ഗു ലേറ്റർ കം ബ്രിഡ്ജിന്റെ തുറന്നു വച്ചിരിയ്ക്കുക്കുന്ന ഷട്ടറുകളിലൂടെ ചാലക്കുടി പുഴയിലെത്തിയാൽ ചാലക്കുടി പുഴയിലെ വെള്ളത്തിൽ ഉപ്പുക്കലരും.ഇതോടെ പുത്തൻവേലിക്കര പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം നിലയ്ക്കും. ചാലക്കുടി പുഴയിലെ ജലനിരപ്പു വല്ലാതെ താഴ്ന്നിട്ടുണ്ടു.

aluva-river

പ്രളയം വേട്ടയാടിയ ആലുവയിൽ പുഴ ഇപ്പോൾ കാൽനടയായി മുറിച്ചു കടക്കാൻ കഴിയുന്ന അവസ്ഥയാണ്. ചാലക്കുടി പുഴ തുടങ്ങി പല നദികളും വറ്റി വരണ്ടു പോയിരിക്കുന്നു.

എലിപ്പനിക്കെതിരെ ഹോമിയൊ ഫലപ്രദം; അലോപ്പതി ഡോക്റ്റര്‍മാര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുഎലിപ്പനിക്കെതിരെ ഹോമിയൊ ഫലപ്രദം; അലോപ്പതി ഡോക്റ്റര്‍മാര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു

Ernakulam
English summary
Ernakulam Local News:water reducing in aluva river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X