എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിൽ മൊബൈൽ ക്ലോറിനേഷൻ വഴി 26 കിണറുകൾ ശുചീകരിച്ചു

  • By Lekhaka
Google Oneindia Malayalam News

കൊച്ചി: ജില്ലയിൽ മഴക്കെടുതിയിൽ ഉപയോഗശൂന്യമായ കിണറുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല മൊബൈൽ ക്ലോറിനേഷൻ നടത്തി ശുചീകരിച്ചു. ജില്ലയിൽ പ്രളയം ശക്തമായി ബാധിച്ച പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും കേന്ദ്രീകരിച്ചാണ് ക്ലോറിനേഷൻ പരിപാടികൾ നടത്തുന്നത്. ഇതിൻറെ ആദ്യ ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ആലുവ താലൂക്കിൽ ചൂർണ്ണിക്കര പഞ്ചായത്ത്, പറവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പൊതുകിണറുകൾ, വിദ്യാലയങ്ങളിലെയും അംഗൻവാടികളിലെയും കിണറുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി ശുചീകരിച്ചു. നിലവിൽ ജില്ലയിൽ 26 കിണറുകളുടെ ശുചീകരണമാണ് പൂർത്തീകരിച്ചത്.

പ്രളയദുരിതത്തില്‍ സര്‍ക്കാരിനും പങ്ക്; മൂന്ന് മാസം മുമ്പ് മുന്നറിയിപ്പ് നല്‍കി, എല്ലാം അവഗണിച്ചു!!പ്രളയദുരിതത്തില്‍ സര്‍ക്കാരിനും പങ്ക്; മൂന്ന് മാസം മുമ്പ് മുന്നറിയിപ്പ് നല്‍കി, എല്ലാം അവഗണിച്ചു!!

ചൂർണിക്കര പഞ്ചായത്ത് ഹാഫത്ത് പബ്ലിക് സ്കൂൾ, എച്ച്.എഫ്.എ.ടി.എച്ച് സ്കൂൾ, ഐഡിയൽ പബ്ലിക് സ്കൂൾ, സ്റ്റാൻഡേർഡ് പോർട്ടറി ഹൈസ്കൂൾ, ജി എസ് ടി എസ് ചൂർണിക്കര, കോംപ്ലക്സ് യുപിഎസ് എന്നീ വിദ്യാലയങ്ങൾ ഉൾപ്പെടെ 7 പൊതുകിണറുകളും 3 അംഗൻവാടികളും ശുചീകരിച്ചു. ഒപ്പം പറവൂർ മുൻസിപ്പാലിറ്റിയിൽ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ, ജി എച്ച് എസ് എസ് നോർത്ത് പറവൂർ, ജി എൽ പി ജി എസ് സ്കൂൾ, മരിയ തെരേസ സ്കൂൾ, സെൻറ് ജർമൻസ് സിയോൺ എൽ പി സ്കൂൾ എന്നിവിടങ്ങൾ ഉൾപ്പെടെ 7 പൊതുകിണറുകളും ശുചീകരിച്ചു.

well-cleaning

കൂടാതെ ക്ലോറിനേഷൻ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ജനങ്ങളിൽ ബോധവൽക്കരണവും നടത്തി. ഒപ്പം ബ്ലീച്ചിങ് പൗഡർ, ക്ളോറിൻ ഗുളിക, വയറിളക്കത്തിനുള്ള ഒ ആർ എസ് ലായനി കിണർ ശുചീകരണത്തിന് ആവശ്യമായ തൊട്ടി കയർ എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി ജനങ്ങളിൽ ബോധവൽക്കരണം ഉണ്ടാക്കുകയും കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.

വരും ദിവസങ്ങളിൽ ക്ലോറിനേഷൻ സംബന്ധമായ പരിപാടികൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. കൂടാതെ ഓഷ്യാനോഗ്രഫി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കിണറുകൾ നിരീക്ഷിച്ച് പഠനം നടത്തുന്നതിന് 5 ടീമുകളെ നിയോഗിച്ചു. ഇതിൻറെ ഭാഗമായി പറവൂർ താലൂക്കിൽ വരാപ്പുഴ ആലങ്ങാട് ചേന്ദമംഗലം, ചിറ്റാറ്റുകര വടക്കേക്കര എന്നീ പഞ്ചായത്തുകൾ സന്ദർശിച്ച് ടീം സ്ഥിതിഗതികൾ വിലയിരുത്തി.


അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീദേവി, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോക്ടർ മാത്യൂസ് നമ്പേളി, ഹെൽത്ത് ഓഫീസർ പി എൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന സംഘമാണ് മൊബൈൽ ക്ലോറിനേഷൻ സംബന്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Ernakulam
English summary
Ernakulam Local News:wells cleaned by health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X