ജാമിഅ ഗ്രൗണ്ടിന് സമീപം യുവതിയുടെ മൃതദേഹം; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം, തിരിച്ചറിഞ്ഞില്ല...
പെരുമ്പാവൂർ: ചെമ്പറക്കി പുക്കാട്ടുപടി റോഡിൽ ജാമിഅ ഗ്രൗണ്ടിന് സമീപം ഏകദേശം മുപ്പത് നാൽപ്പത് വയസ്സിനിടയിൽ പ്രായമുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 7.30നാണ് നാട്ടുകാർ മൃതദേഹം കണ്ടത് ഉടൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് തടിയിട്ടപ്പറമ്പ് പോലീസും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴകിയ നിലയിലായതിനാൽ മുഖം തിരിച്ചറിയാൻ പറ്റിയിട്ടില്ല . ചെക്ക് ഷർട്ടും നീല കളറിലുള്ള പാവാടയുമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. യുവതിയെ ആരെങ്കിലും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ടിട്ടതാണൊ എന്നും സംശയമുണ്ട്.

മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.പോസ്റ്റ് മാർട്ടത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റൂ എന്ന് പോലീസ് അറിയിച്ചു.













Click it and Unblock the Notifications