Get Updates
Get notified of breaking news, exclusive insights, and must-see stories!

കായലിൽ ചാടിയ യുവതിയെ ചൂണ്ടയിട്ടിരുന്ന യുവാക്കൾ രക്ഷപ്പെടുത്തി

മരട്: ആത്മഹത്യയ്ക്ക ശ്രമിച്ച് കായലിൽ ചാടിയ യുവതിയെ ചൂണ്ടയിട്ടിരുന്ന യുവാക്കൾ രക്ഷപ്പെടുത്തി. കുമ്പളം നികർത്തിൽ വീട്ടിൽ, സഹീർ, മാടവന കണങ്ങാട്ടുകര അഖിൽ എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം.

കുമ്പളം കായലിൽ ഇവർ ചൂണ്ടയിട്ടിരിക്കുമ്പോഴാണ് സംഭവം സഹീർ ചൂണ്ട വഞ്ചിയിലും, അഖിൽ കുമ്പളം - മാടവന പാലത്തിന്റെ തുണിൽ ഇരുന്നാണ് ചൂണ്ടയിട്ടിരുന്നത്. കായലിൽ ആരോ വീഴുന്നത് കണ്ട് സഹീർവഞ്ചിയുമായി എത്തി മുങ്ങി താഴ്ന്ന് കൊണ്ടിരുന്ന യുവതിയെ കൈക്ക് പിടിച്ചു രക്ഷപെടുത്താൻ ശ്രമിച്ചു.

Ernakulam

എന്നാൽ യുവതി വഞ്ചിയിൽ കയറാൻ കൂട്ടാക്കാതെ താൻ മരിക്കാൻ വേണ്ടി ചാടിയതാണെന്ന് യുവതി പറഞ്ഞെങ്കിലും സഹീർ അവരെ അനുനയിപ്പിച്ചു കൈക്ക് പിടിച്ചു കൊണ്ട് തന്നെ വഞ്ചി തുഴഞ്ഞു അഖിലിനടുത്തേക്ക് എത്തുകയായിരുന്നു.ഇതേ സമയം യുവതികായലിലേക്ക് ചാടുന്നത് കണ്ട് ആളുകൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പനങ്ങാട് പോലീസും പാലത്തിലെത്തിയിരുന്നു. പോലീസ് താഴേക്കിറങ്ങി ചെന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

എരമല്ലൂർ സ്വദേശിയായ 23 വയസുകാരി ഭർത്താവുമായി പിണങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എരമല്ലൂരിൽ നിന്നും ബസ് കയറി മാടവന ജംഗ്ഷനിൽ ഇറങ്ങി പിന്നോട്ട് നടന്ന് കുമ്പളം - മാടവന പാലത്തിന് മുകളിലെത്തി താഴേക്ക് ചാടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+