എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആത്മഹത്യാശ്രമം: രക്ഷിച്ചപ്പോൾ കൊവിഡ് ബാധിതനെന്ന് ഭീതി പടർത്തി, ഫലം വന്നപ്പോൾ നെഗറ്റീവ്!!!

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് രക്ഷപ്പെടുത്തിയ ആളുടെ കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ്. തേവര പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടിയ യാളെ മത്സ്യ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഇതോടെ തനിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു. ഇതോടെയാണ് സാമ്പിൾ പരിശോധനയ്ക്ക അയച്ചത്. പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കള്ളം പൊളിഞ്ഞത്.

നവജാതശിശുവിനെ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം: അച്ഛൻ അറസ്റ്റിൽ, പെൺകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ!!നവജാതശിശുവിനെ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം: അച്ഛൻ അറസ്റ്റിൽ, പെൺകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ!!

വയറ്റിൽ കത്തിക്കൊണ്ട് സ്വയം കുത്തി മുറിവേൽപ്പിച്ച ശേഷം തേവര പാലത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. മകനുമായി പിണങ്ങിയതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയാണ് ഇയാൾ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കത്തി സ്വയം കുത്തി മുറിവേൽപ്പിച്ചതിനാൽ ഇയാളുടെ കുടലിന് മുറിവേൽക്കുകയും ചെയ്തിരുന്നു. മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തുമെന്ന് മനസ്സിലായതോടെ അവസാന മാർഗ്ഗമായാണ് തനിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടത്. ഇതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി പിപിഇ കിറ്റ് ധരിച്ചെത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ കരയ്ക്കെക്കെത്തിക്കുന്നത്.

Recommended Video

cmsvideo
ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല
 corona654-1

ആംബുലൻസ് വരുത്തിയ ശേഷം ഇയാളെ കളമശ്ശേി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും ചെയ്തുു. ആശുപത്രിയിലെത്തിച്ചതോടെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. അപകടനില തരണം ചെയ്ത ഇയാളുടെ കൊറോണ വൈറസ് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് അനാവശ്യമായി ഭീതി പരത്തിയതാണെന്ന് വ്യക്തമായത്.

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തിപത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തി

Ernakulam
English summary
Ernakulam: Man attempted to suicide tests Coronavirus negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X