എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാപാരികൾക്ക് കൊറോണ വൈറസ്: എറണാകുളം മാർക്കറ്റ് അടച്ചിടാൻ നീക്കം!

Google Oneindia Malayalam News

കൊച്ചി: എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം മാർക്കറ്റ് അടച്ചിടുന്നു. സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങളാണ് അടച്ചിടുന്നതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നത്.

സംസ്ഥാനത്ത് 19 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; കടുത്ത നിയന്ത്രണം; 10 പ്രദേശങ്ങളെ ഒഴിവാക്കിസംസ്ഥാനത്ത് 19 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; കടുത്ത നിയന്ത്രണം; 10 പ്രദേശങ്ങളെ ഒഴിവാക്കി

മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചിട്ടിട്ടുണ്ട്. ഇതോടെ മാർക്കറ്റിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 corona336-1590

ആരോഗ്യോപ്രവർത്തകർ നിലവിൽ 26 പേരുടെ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധക്ക് അയച്ചിട്ടുള്ളത്. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താനും അധികൃതർക്ക് നിർദേശമുണ്ട്.

Ernakulam
English summary
Ernakulam market to be closed down after merchants tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X