എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

കൊച്ചി: എറണാകുളത്തുള്ള എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. രാത്രി 12 മണിയോടെയാണ് സംഭവം. പെയിന്റെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റിലുമാണ് തീപിടിച്ചത്. തുടര്‍ന്ന് സ്ഥലത്ത് 30ഓളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളമുള്ള ശ്രമത്തിന്റെ ഫലമായാണ് തീ അണച്ചത്.

fire

ഒറിയോണ്‍ എന്ന പെയിന്റെ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത് കൊണ്ട് ആളപായം ഒഴിവായി. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. രണ്ട് സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എന്നീ ജില്ലകളിലെ മുപ്പധിലധികം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. 450ഓളം ഏക്കറില്‍ മൂന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കത്തി നശിച്ച സ്ഥാപനങ്ങളില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?

കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർകേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ

മമതയുടെ കൗണ്ടര്‍ അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!മമതയുടെ കൗണ്ടര്‍ അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!

Ernakulam
English summary
Ernakulam: Massive fire in Edayar industrial area; Two Company completely destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X