എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ ഇളവ് വന്നു... ഇനി നാട്ടിലേക്ക് പോയേക്കാം, ജാര്‍ഖണ്ഡ് യുവാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

അങ്കമാലി: ലോക്ഡൗണൊക്കെ ഇളവ് വന്നതല്ലേ, നമുക്ക് എന്നാല്‍ നാട്ടിലേക്ക് പോയേക്കാം അല്ലേ. അതിഥി തൊഴിലാളികളുടെ ഇപ്പോഴത്തെ മൂഡ് ഇങ്ങനെയാണ് പല സ്ഥലത്തും ഇവര്‍ നാട്ടിലേക്ക് പല രീതിയില്‍ മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അത്തരമൊരു സംഭവം വീണ്ടും പോലീസിന്റെ ഇടപെടലില്‍ തകര്‍ന്നിരിക്കുകയാണ്. ചെങ്ങന്നൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് നടന്നു പോകാന്‍ ശ്രമിച്ച അഞ്ച് അതിഥി തൊഴിലാളികളെ എറണാകുളം ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞു.

1

ഏറ്റവും വലിയ പ്രയാസമേറിയ കാര്യം ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ എടുക്കുന്ന ബുദ്ധിമുട്ടാണ്. റോജി എം ജോണ്‍ എംഎല്‍എ സ്ഥലത്തെത്തിയാണ് ഇവരെ എറണാകുളം മഹാരാജാസ് കോളേജിലെ താമസസ്ഥലത്താക്കിയത്. പോലീസ് വൈകീട്ട് ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കി. വാഹന പരിശോധനയ്ക്കായി പൊങ്ങത്ത് നിന്ന പോലീസുകാരാണ് ഇവരെ ചോദ്യം ചെയ്യുകയും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്തത്. തുടര്‍ന്ന് ജില്ല കടന്ന് പോകാന്‍ കഴിയില്ലെന്ന് ഇവരെ അറിയിച്ചു.

അതേസമയം അഞ്ചംഗ സംഘം നാല് ദിവസം മുമ്പാണ് ചെങ്ങന്നൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. അവിടെ ഒരു ക്യാമ്പിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ട്രെയിന്‍ ലഭിക്കാത്തതിനാല്‍ കാല്‍നടയായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ അങ്കമാലിയിലെ അതിഥി തൊഴിലാളികല്‍ക്കായുള്ള കേന്ദ്രത്തിലേക്ക് അയക്കാനായിരുന്നു റോജി ജോണ്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അടച്ചതിനാല്‍ മഹാരാജാസ് കോളേജിലെ ക്യാമ്പിലെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യാത്രയില്‍ എല്ലാ സാധനങ്ങളും ഇവര്‍ കൈയ്യില്‍ കരുതിയിരുന്നു. പോകുന്ന വഴിക്ക് പാകം ചെയ്യുന്നതിനുള്ള അരി ഉള്‍പ്പെടെയുള്ള സാമഗ്രികളും ഇവരുടെ കൈവശമുണ്ടായിരുന്നു. നാല് ദിവസമായി ഇവര്‍ യാത്ര ചെയ്യുന്നതിനാല്‍ നല്ല ക്ഷീണിതരായിരുന്നു ഇവര്‍. എംഎല്‍എ വാഹനം ഏര്‍പ്പാടാക്കി എറണാകുളത്തേക്ക് വിടുകയായിരുന്നു. എംഎല്‍എ കൊച്ചി കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പിഡി മാര്‍ട്ടിനുമായി സംസാരിച്ചാണ് ഇവരെ താമസിപ്പിക്കാനായി ധാരണയുണ്ടാക്കിയത്.

ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!

Ernakulam
English summary
ernakulam migrant workers who walks to jharkand detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X