മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യമില്ല, മാതാപിതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ആലുവയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനിന്‍രെ സംഭവത്തില്‍ ഭര്‍ത്താവ് സുഹൈല്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി. അതേസമയം കേസില്‍ സുഹൈലിനൊപ്പം അറസ്റ്റിലായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാതാപിതാക്കളുടെ പ്രായം കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി മാതാപിതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു. നാല്‍പ്പത് ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികള്‍ ഹൈക്കോടതിക്ക് മുമ്പാകെ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച കോടതി, ഭര്‍ത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കില്‍ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമര്‍ശിക്കുകയായിരുന്നു.
നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെയുള്ളത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചുവെന്നും . ഭര്‍തൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം മോഫിയ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച പോലെ ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.
ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു ഇതിന് ശേഷമാണ് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹര്‍ജി നേരത്തെ തളളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമായിരുന്നു ഇവര്‍ അന്ന് കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സി എല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications