വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; സംഘത്തിലെ 17കാരന് ആത്മഹത്യ ചെയ്ത നിലയില്‍
കൊച്ചി: കളമശേരിയില്‍ ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് വിദ്യാര്‍ത്ഥിയ മര്‍ദ്ദിച്ച സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ആത്മഹത്യശ്രമ്തിനിടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് ശിശുക്ഷേമ സമിതി മൊഴിയെടുക്കാന്‍ ഇരിക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമികളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും 18 വയസില്‍ താഴെയുള്ള ഒരാളുമായിരുന്നു ഉണ്ടായിരുന്നത്.
ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ച് കൈമാറുകയായിരുന്നു. സംഘം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് മരിച്ച നിഖില്‍ കടത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.