Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടബലാത്സംഗം: എല്ലാം പ്ലാന്‍ ചെയ്തത് ഡിംപിള്‍; ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍

കൊച്ചി: കാറില്‍ 19കാരിയായ മോഡലിനെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കേസില്‍ പ്രതിയായ ഡിംപിള്‍ ലാംബയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡിംപിളിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഡിംപിളും പ്രതികളും തമ്മില്‍ പല തവണ ഫോണില്‍ ആശയ വിനിമയം നടത്തിയിരുന്നു, എല്ലാ പ്രതികള്‍ക്കും കേസില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

1

അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഡിംപിള്‍ ലാംബ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി ആര്‍ സുധീപ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയുള്ളത്. പ്രതികളെ മദ്യപിച്ച ബാറിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഈ ബാറിലായിരുന്നു പെണ്‍കുട്ടി ഡിംപിളിനോടൊപ്പം എത്തിയത്.

2

മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടുള്ള താമസ സ്ഥലത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കാറില്‍ കയറ്റിയത്. പൊലീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പുകളുമായി മുന്നോട്ടു പോകും. കടവന്ത്ര, പാലാരിവട്ടം, വൈറ്റില, എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

3

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരില്‍ മറ്റ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കേസില്‍ ലഹരിക്കച്ചവടക്കാരുമായുള്ള ന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാറിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്.

4

അതേസമയം, കാറില്‍ മോഡല്‍ കൂട്ട ബലാത്സംഗത്തിനിരയായ സംഭത്തില്‍ ഇത്തരം സെക്സ് റാക്കറ്റിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍ പുറത്തുവന്നിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡിംപിള്‍ ലാംബ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

5

കേസിലെ പ്രതികളായ വിവേകും ഡിംപിളും നേരത്തെ പരിചയക്കാരാണ്. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിക്കും രണ്ട് പേരെയും അറിയാമായിരുന്നു. തന്നെ പാര്‍ട്ടിക്കായി എത്തിച്ചത് ഡിംപിളാണെന്നാണ് പരാതിക്കാരി നല്‍കിയ മൊഴിയില്‍ പറയുന്നത്.

6

ബലാത്സംഗത്തില്‍ ആസൂത്രിതമായ നീക്കം നടന്നെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ ബലാത്സംഗ കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഡി ജെ പാര്‍ട്ടി നടന്ന ഫ്‌ളൈ ഹൈ ഹോട്ടലിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാറില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണ്. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+