എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നായയെ കഴുത്തിൽ കുരുക്കിട്ട് കെട്ടിവലിച്ച സംഭവം: പ്രതി ഒളിവിലെന്ന് പോലീസ്, തിരച്ചിലിൽ ലഭിച്ചത് കാർ മാത്രം!! പ

Google Oneindia Malayalam News

എറണാകുളം: നായയെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. അഖിൽ എന്ന യുവാവ് പകർത്തിയ ദൃശ്യങ്ങളാണ് ടാക്സി ഡ്രൈവറുടെ ക്രൂരത ലോകത്തിന് മുമ്പിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതോടെ മൃഗസംരക്ഷണ സംഘനടകളും പൊതു ജനങ്ങളും ടാക്സി ഡ്രൈവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Dog Tied On To Speeding Car In Kochi | Oneindia Malayalam

'മുഖ്യമന്ത്രിയും സ്പീക്കറും പഠിച്ചത് ഒരേ സ്കൂളിലാണോ', ട്രോളി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല'മുഖ്യമന്ത്രിയും സ്പീക്കറും പഠിച്ചത് ഒരേ സ്കൂളിലാണോ', ട്രോളി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

പ്രതിക്കായി തിരച്ചിൽ

പ്രതിക്കായി തിരച്ചിൽ

ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കഴിഞ്ഞതോടെ ടാക്സി ഡ്രൈവർക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൂരത ജനങ്ങളിലേക്കെത്തിയതോടെ പോലീസിലും ഇയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി അത്താണിയ്ക്ക് ചാലയ്ക്ക മെഡിക്കൽ കോളേജിനടുത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്.

ഇടപെട്ട് വാഹനം നിർത്തി

ഇടപെട്ട് വാഹനം നിർത്തി

കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അഖിൽ എന്ന യുവാവ് ഇടപെട്ട് കാർ നിർത്തിക്കുകയായിരുന്നു. എന്നാൽ യുവാവിനോട് കയർത്ത് സംസാരിച്ച ടാക്സി ഡ്രൈവർ നായയെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം അഖിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആദ്യം കാറിനൊപ്പം ഓടിത്തുടങ്ങിയ നായയെ പിന്നീട് റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

 നായ വിരണ്ടോടി

നായ വിരണ്ടോടി

നായയോടുള്ള ടാക്സി ഡ്രൈവറുടെ ക്രൂരതയിൽ പോലീസിന് പുറമേ മൃഗസംരക്ഷണ വകുപ്പിൽ പരാതിയും നൽകിയിട്ടുണ്ട്. കാറിൽ കെട്ടി 500 മീറ്ററിലധികം മുന്നോട്ട്പോയ ശേഷം കെട്ടഴിച്ച് വിട്ടതോടെ വിരണ്ട നായ ഓടിക്കളയുകയായിരുന്നു. ഇതോടെ നായയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നായക്ക് ഇതിനിടെ സാരമായ പരിക്കേറ്റെന്നാണ് അഖിൽ സാക്ഷ്യപ്പെടുത്തുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ക്രൂരത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദൃശ്യങ്ങൾ പകർത്തിയ യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പോലീസ് കേസ്

പോലീസ് കേസ്


സംഭവത്തിൽ മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ചെങ്ങമനാട് പോലീസ് നൽകുന്ന വിവരം. നായയെ കെട്ടിവലിച്ച കാർ കണ്ടെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

ശരീരത്തിൽ മുറിവുകൾ

ശരീരത്തിൽ മുറിവുകൾ


ശരീരത്തിലേറ്റ പരിക്കുകളോടെ ജനക്കൂട്ടത്തെ കണ്ട് ഭയന്ന നിലയിലാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നായയെ കണ്ടെത്തിയിട്ടുള്ളത്. ശരീരം മുഴുവനും മുറിവേൽക്കുകയും കാലിലെ തൊലി നീങ്ങി എല്ലുകൾ കാണുന്ന രീതിയിലുമാണ് നായയുള്ളത്. യൂസഫ് എന്നയാളുടേതാണ് ഈ നായയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖിലും ദയയുടെ പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന നായ ശല്യമായിത്തീർന്നതോടെയാണ് ഇത്തരത്തിൽ ഉപേക്ഷിച്ചതെന്നാണ് പ്രതിയുടെ വാദം.

Ernakulam
English summary
Ernakulam:Police starts investigation for taxi driver who drag dog in road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X