എറണാകുളം റവന്യൂ കലോത്സവം മൂത്തകുന്നത്ത് 26ന് തുടങ്ങും
കൊച്ചി: 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ മൂത്തകുന്നത്ത് നടക്കും. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും. കലോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻ്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു.
അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പാഠ്യപദ്ധതി
പത്തനംതിട്ട: പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കലുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്കുതല ജനകീയ ചര്‍ച്ച ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഏവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications