എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

37 ദിവസത്തിനിടെ 6 മോഷണം.... വിജയിച്ചത് 3 തവണ, കള്ളനെ പിടിക്കാന്‍ ഉറക്കമിളച്ച് നാട്ടുകാര്‍!!

Google Oneindia Malayalam News

പെരുമ്പാവൂര്‍: കോവിഡ് കാലത്തും മോഷണങ്ങള്‍ക്ക് ഒരു കുറവുമില്ല. പെരുമ്പാവൂരില്‍ തുടര്‍ മോഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരാളെ പോലും പിടിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ തുടര്‍ച്ചയായ മോഷണങ്ങളിലൂടെ നാടിനെ വിറപ്പിക്കുന്ന കള്ളന്‍മാരെ തേടി നാട്ടുകാര്‍ തന്നെ ഇറങ്ങിയിരിക്കുകയാണ്. ജനമൈത്രി പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം. ഓരോ റെസിഡെന്‍സ് അസോസിയേഷന്‍ പരിധിയിലും നാട്ടുകാര്‍ രാത്രി കാവല്‍ ആരംഭിച്ചിരിക്കുകയാണ്.

1

പക്ഷേ തിരച്ചില്‍ ശക്തമായിട്ടും, കാവലിന് കരുത്ത് വര്‍ധിപ്പിച്ചിട്ടും ഇതുവരെ കള്ളന്‍മാരൊന്നും കുടുങ്ങിയിട്ടില്ല. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെടുംതോട്, വട്ടയ്ക്കാടുപടി, കുറുപ്പംപടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഓടക്കാലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം മോഷണം നടന്നത്. കണ്ടന്തറയിലും കടുവാളിലുമായി മൂന്ന് വീടുകളില്‍ മോഷണ ശ്രമങ്ങളും നടന്നു. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും ഇതുവരെ കള്ളന്‍ വലയില്‍ കുടുങ്ങിയിട്ടില്ല.

അതേസമയം 35 ദിവസത്തിനിടെ ആറ് തവണയാണ് മോഷണം നടന്നത്. ഇതില്‍ മൂന്ന് തവണ വിജയകരമായി മോഷണം നടന്നു. ബാക്കിയുള്ള മൂന്ന് തവണയും മോഷണശ്രമമാണ് നടന്നത്. വാതില്‍ തകര്‍ത്തും ജനലഴി അറുത്തമാറ്റിയാണ് മൂന്ന് മോഷണവും നടന്നത്. ബാക്കിയുള്ള മോഷണ ശ്രമങ്ങളും സമാന രീതിയില്‍ തന്നെ നടന്നതോടെയാണ് പോലീസ് നാട്ടുകാരുടെ സഹായം തേടിയത്. ഒരിടത്ത് നിന്ന് 18 പവനാണ് കള്ളന്‍ കൊണ്ടുപോയത്.

അല്ലപ്ര തോട്ടപ്പാടന്‍ പടി ഓര്‍ക്കിഡ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയില്‍ മൂന്ന് ദിവസമായി നാട്ടുകാര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. പോലീസിന്റെ സഹകരണത്തോടെയാണ് പരിശോധന. പ്രദേശവാസികള്‍ സംഘങ്ങളായി തിരിഞ്ഞ് കള്ളന്മാരെ തുരത്താനുള്ള ശ്രമത്തിലാണ്. ഒരു വീട്ടില്‍ നിന്ന് ഏഴര പവനും മറ്റൊരു വീട്ടില്‍ നിന്ന് 1.36 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഇതെല്ലാം പോലീസിന് വലിയ തലവേദനയായി മാറുകയും ചെയ്തു.

Ernakulam
English summary
ernakulam: robbery in 3 houses, residents on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X