യുവതിയെ അപമാനിച്ച കേസ്: ഉണ്ണിമുകുന്ദന് വീണ്ടും തിരിച്ചടി, പുനപരിശോധനാ ഹർജി തള്ളി!!!
കൊച്ചി: നടൻ മുകുന്ദൻ സമർപ്പിച്ച പുനപരിശോധനാ ഹർജി കോടതി തള്ളി. എറണാകുളത്തെ ഫ്ലാറ്റിലെത്തിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജി സെഷൻസ് കോടതിയാണ് തള്ളിയത്. സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ നടൻ പെരുമാറിയെന്നുമാണ് ഉണ്ണിമുകുന്ദനെതിരെയുള്ള കേസ്.
കേസിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സെഷൻസ് കോടതിയിൽ നടൻ സമർപ്പിച്ച പുനപരിശോധനാ ഹർജി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2017 ഓഗസ്റ്റ് 23നാണ് സംഭവമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വിയന്നയിൽ താമസമാക്കിയ യുവതിയാണ് ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. തനിക്കെതിരെ പരാതി നൽകിയ യുവതിയുടെയും സാക്ഷികളുടെയും മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഉണ്ണി മുകുനന്ദൻ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
പരാതിക്കാരിയെ ക്രോസ് വിതാരം നടത്തുന്നതിന് ഇതുവരെയും അവസരം ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും പ്രസ്തുത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്റെ കേസിൽ പ്രാഥമികമായി തെളിവുണ്ടെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ശരിവെച്ച എറണാകുളം സെഷൻസ് കോടതി പുനപരിശോധനാ ഹർജി തള്ളുകയായിരുന്നു.
Recommended Video













Click it and Unblock the Notifications