എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു കുഴി കൊണ്ടായിരുന്നു പ്രശ്‌നം.... ഇപ്പോള്‍ അത് ഇരട്ടിയായി, ഇവിടെ ടാറിംഗ് മരണമാസാണ്!!

Google Oneindia Malayalam News

കാലടി: നമ്മുടെ നാട്ടിലൊക്കെ റോഡില്‍ കുഴിയുണ്ടായാല്‍ സര്‍ക്കാരിനെ ശപിക്കുന്നത് പതിവാണ്. ഒടുവില്‍ തിരഞ്ഞെടുപ്പ് കാലത്തായിരിക്കും പൊതുമരാമത്ത് വകുപ്പും കോര്‍പ്പറേഷനും ടാറിംഗെന്നും പറഞ്ഞെത്തുക. എന്നാല്‍ ചിലയിടത്തൊക്കെ ഇക്കാര്യം വെറൈറ്റിയാണ്. ശ്രീലങ്കര പാലത്തില്‍ ടാറിംഗ് നാട്ടുകാരെ പരാതി തുടര്‍ന്ന് നടത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടില്ല. ടാറിംഗ് നടത്തി അഞ്ചാം ദിവസം തന്നെ ഇവിടെ കുഴി രൂപപ്പെട്ടിരിക്കുകയാണ്.

1

പലയിടത്തും ടാറിംഗ് നടത്തിയാല്‍ പിന്നെ അധികം പ്രശ്‌നങ്ങളുണ്ടാവാറില്ല. പക്ഷേ ഈ പാലത്തിലെ ടാറിംഗ് ഒരു വെറൈറ്റിയാണ്. അഞ്ച് ദിവസം കൊണ്ടൊക്കെ കുഴി രൂപപ്പെട്ടെന്ന് പറഞ്ഞാല്‍ അത് ചില്ലറക്കാര്യമല്ല. ഏറ്റവും രസകരമായ കാര്യം നേരത്തെ ഒരു ചെറിയ കുഴി മാത്രമാണ് പാലത്തില്‍ ഉണ്ടായിരുന്നത്. ഇത് കൂടുതലായിരിക്കുകയാണ് ടാറിംഗിലൂടെ. സാധാരണ കുഴി അടയ്ക്കാനാണ് ടാറിംഗ് നടത്തുക. ശ്രീശങ്ക പാലത്തിലെ റോഡിന്റെ അവസ്ഥ കണ്ടാല്‍ കുഴി കൂടുതലുണ്ടാക്കാനാണ് ടാറിംഗ് നടത്തിയതെന്ന് തോന്നിപ്പോകും.

റോഡ് ഇടയ്ക്ക് ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലത്തിലും ടാറിംഗ് നടത്തിയത്. എന്നാല്‍ പണി തീര്‍ന്ന ഉടനെ കുഴി രൂപപ്പെടുകയായിരുന്നു. എന്നാല്‍ അധികൃതര്‍ ഇതു കൊണ്ടൊന്നും കുലുങ്ങിയിട്ടില്ല. പണികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും, അതും കഴിഞ്ഞാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിശദീകരണം. എന്തായാലും സംഗതി പൊളിഞ്ഞു. എന്നാല്‍ വിശദീകരണം ഒട്ടും തൃപ്തികരല്ലെന്നാണ് നാട്ടുകാരും പറയുന്നത്.

എംസി റോഡ് നിലവാരത്തില്‍ ടാറിംഗ് നടത്തിയിട്ടുള്ള പാലത്തില്‍ നിലവാരം കുറഞ്ഞ റീ ടാറിംഗ് നടത്തിയതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ വാഹാനങ്ങള്‍ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. റീ ടാറിംഗ് മുഴുവനും ഈ അവസരത്തില്‍ പൊളിഞ്ഞ് പോകാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. എന്നാല്‍ എല്ലാം പരിഹരിക്കാമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍.

പ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീംപ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീം

Ernakulam
English summary
ernakulam sreesankara bridge have more gutters after tarring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X