മണിക്കൂറുകൾ ഓട്ടോറിക്ഷയിൽ അലഞ്ഞു: വിദ്യാർത്ഥിയ്ക്ക് ക്വാറന്റൈൻ സൌകര്യമൊരുക്കിയത് കളക്ടർ ഇടപെട്ട്
കൊച്ചി: മംഗലാപുരത്ത് നിന്നെത്തിയ വിദ്യാർത്ഥി ക്വാറന്റൈൻ സൌകര്യം ലഭിക്കാൻ മണിക്കൂറുകളുടെ താമസം. മണിക്കൂറുകളോളം ഓട്ടോറിക്ഷയിൽ അലഞ്ഞ ശേഷമാണ് ക്വാറന്റൈൻ സംവിധാനം ലഭിക്കുന്നത്. തുടർന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസും തൃപ്പൂണിത്തുറ എംഎൽഎ സ്വരാജും ഇടപെട്ടാണ് വിദ്യാർത്ഥിയ്ക്ക് ക്വാറന്റൈൻ സൌകര്യം ഒരുക്കിയത്.
സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!

വിവരമറിയിച്ചെന്ന് പിതാവ്
മംഗലാപുരത്ത് ശനിയാഴ്ച രാവിലെ കൊച്ചിയിൽ തിരിച്ചെത്തിയ വിദ്യാർത്ഥിയാണ് ക്വാറന്റൈൻ സംവിധാനം ലഭിക്കാതെ അഞ്ച് മണിക്കൂറോളം ഓട്ടോറിക്ഷയിൽ കഴിച്ചുകൂട്ടിയത്. എന്നാൽ വിദ്യാർത്ഥി എത്തുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിരുന്നുവെന്നാണ് പിതാവ് നൽകുന്ന വിവരം.

കൈമലർത്തി പഞ്ചായത്ത് അധികൃതർ
വിദ്യാർത്ഥിയെത്തിയതോടെ സർക്കാർ ക്വാന്റൈൻ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച പഞ്ചായത്ത് അധികൃതർ പെയ്ഡ് ക്വാറന്റൈൻ സംവിധാനം മാത്രമേ ഉള്ളൂവെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം ആയിരം രൂപ വീതം നൽകി ക്വാറന്റൈനിൽ കഴിയാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് കുടുംബം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

മണിക്കൂറുകൾ ഓട്ടോറിക്ഷയിൽ
ശനിയാഴ്ച ഉച്ചയക്ക് 12 മുതൽ ഉദയംപേരൂർ പോലീസ് മുമ്പിലാണ് മംഗലാപുരത്ത് നിന്നെത്തിയ വിദ്യാർത്ഥി തങ്ങിയത്. 2.45ഓടെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ഓട്ടോയിൽ തന്നെ പഞ്ചായത്ത് ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷയിൽ വിദ്യാർത്ഥി പഞ്ചായത്തിന് പുറത്ത് മണിക്കൂറുകൾ ചെലവഴിച്ചെങ്കിലും പ്രശ്നത്തിൽ ഇടപെടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. പിന്നീട് ജില്ലാ കളക്ടർ എസ് സുഹാസും എംഎൽഎ എം സ്വരാജും ഇടപെട്ടതോടെയാണ് വിദ്യാർത്ഥിയെ തൃപ്പൂണിത്തുറയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കിയത്.

പഞ്ചായത്ത് അധികൃതർക്ക് വിമർശനം
സംഭവത്തിൽ ഉദയംപേരൂർ പഞ്ചായത്ത് അധികൃതർക്കെതിരെ എം സ്വരാജ് രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് അധികൃതരുടെ നടപടി നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച സ്വരാജ് പഞ്ചായത്തിൽ ക്വാറന്റൈന് സൌകര്യമില്ലെങ്കിൽ അക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചെയ്യാതെ പഞ്ചായത്ത് അധികൃതർ വിദ്യാർത്ഥിയെ ബുദ്ധിമുട്ടിച്ചത് ശരിയായില്ലെന്നും സ്വരാജ് പറഞ്ഞു.

പഞ്ചായത്തിന് വീഴ്ച
ക്വാറന്റൈൻ സൌകര്യം ഒരുക്കിക്കൊടുക്കേണ്ടത് പഞ്ചായത്തിന്റെ ചുമതല ആണെന്നിരിക്കെ അത് ചെയ്യാത്തത് പഞ്ചായത്തിന്റെ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു. ഇക്കാര്യം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
യുവതിയെ അപമാനിച്ച കേസ്: ഉണ്ണിമുകുന്ദന് വീണ്ടും തിരിച്ചടി, പുനപരിശോധനാ ഹർജി തള്ളി!!!