എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ധനമില്ലാതെ ബസ് വഴിയില്‍ കിടന്നാലും കേസ്!!; കൊച്ചിയിലെ ബസിന് കിട്ടിയ 'പണി' കണ്ടോ

Google Oneindia Malayalam News

എറണാകുളം: യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ബസിലെ ഇന്ധനം തീര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. ബസ് വഴിയില്‍ കിടക്കുമെന്നും ഒരുപക്ഷെ ആ ട്രിപ്പ് ക്യാന്‍സല്‍ ആകുമെന്നും എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ ഇന്ധനമില്ലാത്തതിന്റെ പേരില്‍ കേസെടുക്കും എന്ന് പറഞ്ഞാല്‍ ആരും ഞെട്ടേണ്ട. മോട്ടര്‍ വാഹന നിയമപ്രകാരം അത് ചട്ടലംഘനമാണ്.

മോട്ടര്‍ വാഹന നിയമം ലംഘിച്ചില്‍ കേസ് ഉണ്ടാകും എന്നത് പിന്നെ പറയേണ്ടല്ലോ... അത്തരമൊരു നടപടിക്കാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ബസ് വിധേയമായത്. യാത്രക്കാരുമായി സര്‍വീസ് നടത്തിയ സ്വകാര്യ ബസിലെ ഇന്ധനം തീര്‍ന്ന് റോഡില്‍ നിന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1

സംഭവം ഇങ്ങനെയാണ്... ഇന്നലെ (വ്യാഴാഴ്ച) വൈറ്റിലയ്ക്ക് പോകുകയായിരുന്ന 'ആന്‍സന്‍' എന്ന സ്വകാര്യ ബസിനാണ് ഇന്ധനമില്ലാത്തതിന്റെ പേരില്‍ മുട്ടന്‍ പണി കിട്ടിയത്. കലൂര്‍ പള്ളിക്ക് സമീപം വെച്ച് ബസിലെ ഇന്ധനം തീര്‍ന്നു. പിന്നാലെ ബസ് ജീവനക്കാര്‍ പമ്പില്‍ എത്തി ഡീസല്‍ വാങ്ങി സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയമത്രയും ബസ് റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.

ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'

2

ഇതോടെ ഡ്രൈവറുടെ അനാസ്ഥ മൂലം റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച കുറ്റത്തിന് ആന്‍സന്‍ ബസിന് എതിരേ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്റെ നിര്‍ദേശ പ്രകാരം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കേസെടുക്കുകയായിരുന്നു. ഇരുപതോളം യാത്രക്കാരാണ് ഇന്ധനം തീര്‍ന്ന സമയത്ത് ബസില്‍ ഉണ്ടായിരുന്നത്.

'ജര്‍മ്മനിയിലേക്ക് ഞാന്‍ പോകുന്നില്ല'; ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍, മറുപടി ഇങ്ങനെ...'ജര്‍മ്മനിയിലേക്ക് ഞാന്‍ പോകുന്നില്ല'; ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍, മറുപടി ഇങ്ങനെ...

3

ബസ് ഗതാഗത കുരുക്ക് സൃഷ്ടിച്ച സമയത്ത് തൊട്ടു പിറകിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ എം നജീബ്, കെ എസ് ഭരത് ചന്ദ്രന്‍, സഗീര്‍ എന്നിവര്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്കിന്റെ കാരണം തിരക്കി എത്തുകയായിരുന്നു. അപ്പോഴാണ് ഇന്ധനം തീര്‍ന്ന ബസാണ് 'പണി' നല്‍കിയത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്.

വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്വിമാനത്തിന്റെ ചിറകിടിച്ച് കെഎസ്ആര്‍ടിസി തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്ക്... സംഭവം തിരുവനന്തപുരത്ത്

4

ഇതോടെ വാഹന ഗതാഗതം നിയന്ത്രിച്ച ഉദ്യോഗസ്ഥര്‍ ബസ് ജീവനക്കാര്‍ക്ക് ആവശ്യമായ സഹായവും നല്‍കി. ഇതിനിടെ ബസ് ജീവനക്കാര്‍ ഇന്ധനം എത്തിച്ച് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. ഇന്ധനം ഇല്ലാതെ യാത്രക്കാരുമായി സര്‍വീസ് നടത്തിയാല്‍ കേരള മോട്ടോര്‍ വാഹന നിയമം റൂള്‍ 46 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

5

വാഹനം എടുക്കുന്നതിന് മുന്‍പ് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നാണ് ഈ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചട്ടപ്രകാരം യാത്രക്കാരുണ്ടെങ്കില്‍ ബസ് പെട്രോള്‍ പമ്പില്‍ കയറ്റാനും പാടില്ല എന്നാണ് പറയുന്നത്.

Ernakulam
English summary
Ernakulam: this private bus got case for ran without fuel, here is the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X